യു.എസ് ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി
text_fieldsവാഷിങ്ടൺ ഡി.സി: അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. അമേരിക്കയുടെ 234 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ ഇത്തരത്തിൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നത്.
സർക്കാറിന്‍റെ അടിയന്തര ധനവിനിയോഗ ബിൽ പാസ്സാക്കാൻ സ്പീക്കർ മെക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. സ്പീക്കറുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ അംഗങ്ങള്‍ തന്നെയാണ് പുറത്താക്കാനുള്ള പ്രമേയം കൊണ്ടുവന്നത്.
എട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ എതിരായി വോട്ടു ചെയ്തതോടെയാണ് മെക്കാർത്തിക്ക് പുറത്തുപോകേണ്ടിവന്നത്. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കന്മാർക്കാണ് ആധിപത്യം. റിപ്പബ്ലിക്കന്മാർക്ക് 221 അംഗങ്ങളും ഡെമോക്രാറ്റുകൾക്ക് 212 അംഗങ്ങളുമാണുള്ളത്.
യു.എസ് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധിസഭ സ്പീക്കറുടേത്. 2019 മുതല്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാരുടെ നേതാവായിരുന്നു മക്കാര്‍ത്തി. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു മക്കാര്‍ത്തി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.