Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെറിയ കോവിഡ്...

ചെറിയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് വീട്ടിൽ കഴിയാം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ചൈന

text_fields
bookmark_border
covid
cancel

ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളിൽ രാജ്യ വ്യാപകമായി ഇളവ് വരുത്തി ചൈന. മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയുടെ തീരുമാനം. സീറോ-കോവിഡ് നയം ചൈനയിലെ ജന ജീവിതത്തെ മടുപ്പിക്കുന്നതായും പരിശോധനയുടെ വ്യാപ്തി കുറക്കുന്നതായും നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ച പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയ ചില മാർഗ നിർദേശങ്ങള്‍:

*കോവിഡ് ഗുരുതരമല്ലാത്തവർക്ക് സർക്കാർ ആശുപത്രികളിലെ സൗകര്യം ആവശ്യമില്ലെങ്കിൽ വീടുകളിലെ ക്വാറന്റൈൻ ഉപയോഗപ്പെടുത്താവുന്നതാണ്.

*നഴ്സിങ് ഹോമുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ, കിന്റർ ഗാർട്ടൻ, സ്‌കൂളുകൾ എന്നിവയൊഴികെ മറ്റിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഫോണിലെ ഗ്രീൻ ഹെൽത്ത് കോഡ് കാണിക്കേണ്ടതില്ല.

*പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരോ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ ആളുകൾക്ക് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.

*സ്‌കൂളുകൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പിസിആർ പരിശോധന തുടരും. *പ്രായമായവർക്കുള്ള വാക്‌സിനേഷൻ തുടരും.

*പൊതുഗതാഗതം ഉപയോഗിപ്പെടുത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantinecovid restrictionChina
News Summary - In a major shift, China allows Covid cases with mild symptoms to quarantine at home
Next Story