കോവിഡ്: ഇന്ത്യ യഥാർഥ കണക്ക് പുറത്തുവിടുന്നില്ല -ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ കോവിഡ് കേസുകൾ പൂർണമായി പുറത്തുവിടുന്നില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ ഭാഗമായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോബൈഡനുമായി ബുധനാഴ്ച നടന്ന സംവാദത്തിനിടെയാണ് ട്രംപിൻെറ വിവാദ പരാമർശം.
അമേരിക്കയിൽ 70 ലക്ഷത്തിലേറെ കോവിഡ് കേസുകളും 2 ലക്ഷത്തിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്തതിനെക്കുറിച്ചുള്ള ബൈഡൻെറ വിമർശനത്തോട് ട്രംപ് മറുപടി പറഞ്ഞതിങ്ങനെ:''കണക്കുകളെക്കുറിച്ച് പറയുേമ്പാൾ ചൈനയിലും ഇന്ത്യയിലും റഷ്യയിലും എത്രപേർ മരിച്ചെന്ന് നമുക്കറിയില്ല. അവരൊന്നും നമുക്ക് യഥാർഥ കണക്കുകൾ നൽകുന്നില്ല'.
ട്രംപിന് ദുരന്തത്തെ തടയാൻ യാതൊരു പ്ലാനുമില്ലെന്ന് ജോ ബൈഡൻ വിമർശനമുന്നയിച്ചു. പ്രതിസന്ധിയുടെ ആഴം ഫെബ്രുവരിയിൽ തന്നെ മനസ്സിലായിട്ടും തടയാൻ ട്രംപ് ഒന്നും ചെയ്തില്ല. സംവാദത്തിന് പ്രമുഖ അമേരിക്കൻ ടെലിവിഷൻ അവതാരകൻ ക്രിസ് വാലസ് മോഡറേറ്ററായി.
രണ്ടാംഘട്ട സംവാദം ഒക്ടോബർ 15നും മൂന്നാം ഘട്ട സംവാദം ഒക്ടോബർ 22നും അരങ്ങറും. നവംബർ മൂന്നിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.