ജനം തെരുവിൽ, ലങ്ക കത്തുന്നു, സർക്കാർ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു
text_fieldsകൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭകർ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ സംഘർഷ സാധ്യതയുള്ള മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കലാപകാരികളെ അറസ്റ്റ് ചെയ്യാൻ സൈന്യത്തിനും പൊലീസിനും ഉത്തരവ് നൽകിയതായും ആക്ടിങ് പ്രസിഡന്റിന്റെ ചുമതലയുള്ള പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്യവെ അറിയിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭകർക്കെതിരെ നടപടി ശക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് വളഞ്ഞ പ്രക്ഷോഭകാരികളും സൈന്യവും ഏറ്റുമുട്ടൽ തുടരുകയാണ്. സമരക്കാരെ അറസ്റ്റ് ചെയ്യാൻ ആക്ടിങ് പ്രസിഡന്റിന്റെ ചുമതലയുള്ള പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നിർദേശം നൽകി.
കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഭരണസിരാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. വന്‍തോതില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടിയ ഇടങ്ങളിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കാനാണ് നീക്കം. സൈനിക ഹെലികോപ്റ്ററുകളും സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ പട്രോളിങ് നടത്തുന്നുണ്ട്. ദേശീയ ടെലിവിഷൻ സ്റ്റേഷൻ പ്രക്ഷോഭകർ ആക്രമിച്ചു. രോഷാകുലരായ ജനം പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റ് തകർത്തു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി കൈയേറി. പാർലമെന്റ് കെട്ടിടത്തിന്റെ ഗേറ്റും സമരക്കാർ തകർക്കാൻ ശ്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം നിരന്തരമായി കണ്ണീർ വാതകം പ്രയോഗിക്കുകയാണ്.
പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം തടസപ്പെട്ടു. പ്രക്ഷോഭകാരികള്‍ ഓഫീസുകളിലേക്ക് കടന്നുകയറി നിയന്ത്രണം ഏറ്റെടുത്തതോടെ രുപവാഹിനി, ഐ.ടി.എന്‍ എന്നീ ചാനലുകളുടെ സംപ്രേഷണം താത്കാലിമായി നിര്‍ത്തിവച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.