69 വർഷത്തെ ദാമ്പത്യം; മരണത്തിലും ഇരുവരും ഒരുമിച്ച്
text_fields'ഒരിക്കലും നീയെന്നെ പിരിയരുത്, ജീവിതത്തിലും മരണത്തിലും നമുക്ക് ഒരുമിച്ചായിരിക്കണം' എന്ന് നമ്മൾ പ്രിയപ്പെട്ടവരോട് പറയാറുണ്ട്. പക്ഷേ, ജീവിതവും മരണവും നമ്മൾ നിശ്ചയിക്കുന്നതല്ലാത്തതു കൊണ്ട് അത് നടക്കുമോ എന്ന് അറിയില്ല. എന്നാൽ, യു.എസിലെ ടെന്നെസ്സിയിൽ നിന്നുള്ള വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികൾ ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്ര ചെയ്തവരാണ്.
69 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അടുത്താണ് ഇരുവരും മരണപ്പെട്ടത്. രണ്ടുപേരും ഹൈസ്കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. ജീവിതത്തിന്റെ മുക്കാൽഭാഗവും ഇവർ ഒരുമിച്ച് ജീവിച്ചു. അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ കരങ്ങൾ കോർത്ത് പിടിച്ച് മരണത്തിലേക്ക്. ഇരുവരും കരങ്ങൾ കോർത്ത് പിടിച്ച് ആശുപത്രിയിയിൽ കിടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
69 -ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ടോമി സ്റ്റീവൻസ് (91) അന്തരിച്ചത്. സെപ്റ്റംബർ 8 -നായിരുന്നു മരണം. ഒമ്പത് ദിവസങ്ങൾക്ക് ശേഷം വിർജീനിയയും(91) തന്റെ ഭർത്താവിനൊപ്പം യാത്രയായി. ഇരുവരും അവസാന നിമിഷങ്ങൾ ചിലവഴിച്ചത് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലായിരുന്നു. ഒരുപക്ഷേ, മരണത്തിന് കീഴടങ്ങുമ്പോൾ പോലും ടോമിക്ക് അറിയാമായിരുന്നിരിക്കണം പ്രിയപ്പെട്ടവൾ തന്നെ തനിച്ചാക്കുകയില്ല എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.