പോക്കറ്റിൽ കിടന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ചു; 26കാരന് ഗുരുതര പരിക്ക്
text_fieldsപുകവലി ആരോഗ്യത്തിന് ഹാനികരമാണ്. പുകയിലയും അതിലടങ്ങിയ വിഷാംശമായ നികോട്ടിനും ഏത് രൂപത്തിലായാലും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പുകയില പാക്കറ്റുകളിൽ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വലി പതിവാക്കിയവർ ഇതൊന്നും ശ്രദ്ധിക്കാറില്ല. ചിലർ സാധാരണ സിഗററ്റിൽ നിന്ന് ഇലക്ട്രോണിക് സിഗററ്റുകളിലേക്ക് മാറിയത്, ഇ-സിഗററ്റ് വലി ആരോഗ്യത്തെ ബാധിക്കില്ല എന്ന തെറ്റിദ്ധാരണയുടെ പുറത്താണ്. പുകയില തന്നെയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ സിഗററ്റുകൾ പോലെ തന്നെ ദോഷകരമാണ് ഇ-സിഗററ്റുകളും. ഇതുമാത്രമല്ല, ഇലക്ട്രോണിക് ഉപകരണമെന്ന നിലയിൽ മറ്റ് കാരണങ്ങളാലും ഇ-സിഗററ്റ് ദോഷകരമാണ്.
സ്കോട്ട്ലൻഡിൽ പോക്കറ്റിലിരുന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ച് 26കാരന് ഗുരുതരമായി പൊള്ളലേറ്റിരിക്കുകയാണ്. ബ്ലയർ ടേൺബിൽ എന്ന ബാർബർക്കാണ് പൊള്ളലേറ്റത്. പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ട്രൗസറിന്‍റെ പോക്കറ്റിലായിരുന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ച് തീപ്പിടിക്കുകയായിരുന്നു. ട്രൗസർ ഊരിയെറിയേണ്ടിവന്നു ബ്ലയറിന് രക്ഷപ്പെടാൻ.
പക്ഷേ, ബ്ലയറിന്‍റെ കാലിൽ ഗുരുതര പൊള്ളലാണേറ്റത്. പൊള്ളലേൽക്കാത്ത തുടയിൽ നിന്നുള്ള സ്കിൻ ഉപയോഗിച്ചാണ് ഡോക്ടർമാർ ബ്ലയറിന്‍റെ പൊള്ളലേറ്റ ഭാഗം ചികിത്സിച്ചത്. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി ഗ്ലാസ്ഗോവിലെ പൊള്ളലേൽക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇയാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.