ഐക്യമാണ് നമ്മുടെ ശക്തിയെന്ന് 9/11 വാർഷികത്തിലെ വിഡിയോ സന്ദർശനത്തിൽ ബൈഡൻ
text_fieldsവാഷിങ്ടൺ: ഐക്യമാണ് അമേരിക്കയുടെ ശക്തിയെന്ന് ഓർമിപ്പിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. 9/11 ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികത്തിലെ വിഡിയോ സന്ദേശത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. വൈറ്റ് ഹൗസിൽ നിന്ന് ആറ് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശമാണ് ബൈഡൻ പുറത്ത് വിട്ടത്.
എന്നെ സംബന്ധിച്ചിടത്തോളം അതാണ് സെപ്റ്റംബർ 11ലെ പ്രധാന പാഠം. മോശം സമയത്തും ഐക്യമാണ് അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയെന്ന പാഠമാണ് താൻ പഠിച്ചതെന്ന് ബൈഡൻ പറഞ്ഞു. ഭീകരാക്രമണത്തിൽ 2,977 പേർക്ക് ജീവൻ നഷ്ടമായി. ഭീകരാക്രമണത്തിൽ മരിച്ചവർക്കും ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്കും ആദരവ് അർപ്പിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.
ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികത്തിന് മുന്നോടിയായി ആക്രമണം നടന്ന ന്യൂയോർക്ക്, പെന്‍റഗൺ, പെൻസൽവാനിയ എന്നീ സ്ഥലങ്ങളിൽ ഫസ്റ്റ് ലേഡി ജിൽ ബൈഡൻ സന്ദർശനം നടത്തിയിരുന്നു. കോവിഡ് പ്രതിരോധം, അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിക്കൽ എന്നീ വിഷയങ്ങളിൽ ബൈഡനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് 9/11 ഭീകാരാക്രമണത്തിന്‍റെ വാർഷികം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.