ഡ്രൈവിങ് ടെസ്റ്റിനെത്തിയത് 150 തവണ! കാര്യമറിഞ്ഞാൽ ആരും വാപൊളിക്കും!
text_fieldsലണ്ടൻ: ഡ്രൈവിങ്ങും ഇംഗ്ലീഷുമറിയാത്ത 150ലേറെ പേർക്കുവേണ്ടി ആൾമാറാട്ടംനടത്തി ഡ്രൈവിങ് ടെസ്റ്റിനിരുന്ന യുവതി പൊലീസ് പിടിയിൽ. യു.കെയിലെ വെയിൽസിലാണ് 29കാരിയായ ഇന്ദർജീത്ത് കൗർ പൊലീസിന്റെ പിടിയിലായത്. 2018നും 2020നുമിടയിൽ 150ലധികം ആളുകൾക്കുവേണ്ടി പ്രാക്ടിക്കൽ, തിയറി ടെസ്റ്റുകൾക്ക് ഹാജരാവുകയും ടെസ്റ്റുകൾ പാസായി അനധികൃതമായി ലൈസൻസുകൾ സമ്പാദിക്കുകയും ചെയ്തുവെന്ന ഗുരുതര കുറ്റങ്ങളാണ് കോടതി ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. 800 പൗണ്ട് പിഴയും കോടതി വിധിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഏകദേശം ഒന്നര കോടിയോളം രൂപ ഇവർ ഇതുവരെ സമ്പാദിച്ചിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. അതുമാത്രമല്ല, കൃത്യമായ ഡ്രൈവിങ് അറിയാത്ത നൂറിലധികം പേരെ പൊതു നിരത്തിലേക്ക് വാഹനവുമായി എത്തിച്ചത് വലിയ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ട്, വെയിൽസ്, ബർമിങ്ഹാം തുടങ്ങി യു.കെയിലെ പ്രമുഖ സ്ഥലങ്ങളിലെല്ലാം ഇവർ ഡ്രൈവിങ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് വെയിൽസിൽ ഡിറ്റക്ടീവ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇന്ദർജീത് കൗറിനെ സഹായിച്ച ടെസ്റ്റ് സെന്ററുകളിലെ മറ്റ് ഉദ്യോഗസ്ഥരെയും, തട്ടിപ്പ് നടത്തി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയവരെയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.