അഫ്ഗാൻ പ്രതിസന്ധി: അതിവേഗ ഇ-വിസയുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിൽ പ്രതിസന്ധി കടുക്കുന്നതിനിടെ അതിവേഗ വിസയുമായി ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലുള്ള രാജ്യത്തിൽ നിന്ന് പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാവുന്നതാണ് ഇന്ത്യയുടെ പുതിയ വിസ സംവിധാനം. ഇ-എമർജൻസി എക്സ്-മിസ്ക് വിസ എന്നി പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്.
പുതിയ സാഹചര്യത്തിൽ ഇ-എമർജൻസി-എക്സ്-മിസ്ക് വിസ എന്ന പേരിൽ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം രാജ്യം വിടാനായി ആയിരക്കണക്കിന് പേരാണ് കാബൂളിലെ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിന്‍റെ റൺവേയിലും വിമാനങ്ങൾക്ക് മുകളിലും ആളുകൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.