ഇന്ത്യ ശ്രീലങ്കയുടെ വല്യേട്ടനെന്ന് മുൻ മന്ത്രി നമൽ രാജപക്സ
text_fieldsകൊളംബോ (ശ്രീലങ്ക): ഇന്ത്യയുടെ സഹായങ്ങൾക്ക് നന്ദി പറഞ്ഞ് ശ്രീലങ്കൻ മുൻ മന്ത്രി നമൽ രാജപക്സ. ശ്രീലങ്കയുടെ വല്യേട്ടനാണ് ഇന്ത്യയെന്നും നമൽ പറഞ്ഞു. ശ്രീലങ്കക്ക് ഇന്ത്യ നൽകിയ രണ്ട് ബില്യൺ രൂപ വിലമതിക്കുന്ന അവശ്യ വസ്തുക്കൾക്കും ശ്രീലങ്കൻ മുൻ കാബിനറ്റ് മന്ത്രി നമൽ രാജപക്‌സ തിങ്കളാഴ്ച ഇന്ത്യയോട് നന്ദി പറഞ്ഞു. ഇന്ത്യ ഒരു വലിയ സഹോദരനാണെന്നും തങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുടെ മകൻ നമൽ രാജപക്‌സ പറഞ്ഞു.
"ലങ്കയിലേക്ക് അയച്ച സഹായത്തിനും അവശ്യവസ്തുക്കൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദിയുണ്ട്. വർഷങ്ങളിലുടനീളം ഇന്ത്യ തീർച്ചയായും ഒരു വലിയ സഹോദരനും നല്ല സുഹൃത്തും ആയിരുന്നു. ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്ന്. നന്ദി" -നമൽ രാജപക്‌സ ട്വീറ്റിൽ പറഞ്ഞു.
9,000 മെട്രിക് ടൺ അരിയും 50 മെട്രിക് ടൺ പാൽപ്പൊടിയും 25 മെട്രിക് ടണ്ണിലധികം മരുന്നുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങളും ഇന്ത്യ ശ്രീലങ്കക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.