ഇന്ത്യൻ വംശജൻ വടക്കൻ ഇംഗ്ലണ്ടിൽ മേയർ
text_fieldsലണ്ടൻ: ഇന്ത്യൻ വംശജനായ യാക്കൂബ് പട്ടേൽ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയർ കൗണ്ടിയിലുള്ള പ്രെസ്റ്റൺ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ജനിച്ച പട്ടേൽ, 1976ൽ ബറോഡ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക് കുടിയേറിയത്.
1995ൽ നഗരത്തിലെ അവെൻഹാം വാർഡിലേക്കുള്ള ലേബർ പാർട്ടി കൗൺസിലറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പ്രെസ്റ്റൺ സിറ്റി കൗൺസിലിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം കൗൺസിലറായിരുന്നു അദ്ദേഹം.
കഴിഞ്ഞ മേയ് മുതൽ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പ്രെസ്റ്റൺ ജമിയ മസ്ജിദിന്റെയും പ്രെസ്റ്റൺ മുസ്ലിം ബറിയൽ സൊസൈറ്റിയുടെയും കോഓപ്റ്റഡ് അംഗമായി അദ്ദേഹം പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.