ഇന്ത്യ-കാനഡ വ്യാപാര ചർച്ച മാറ്റിവെച്ചു
text_fieldsടൊറന്റോ: ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ-കാനഡ വ്യാപാര ചർച്ച മാറ്റിവെച്ചു. കനേഡിയൻ വാണിജ്യ മന്ത്രിയുടെ വക്താവ് ശാന്റി കോസെന്റിനോ ഇക്കാര്യം സ്ഥിരീകരിച്ചു. കാരണം വിശദീകരിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റെ തുടർച്ചയാണ് ചർച്ച മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്. കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് മൃദുസമീപനം പുലർത്തുന്നതായി ഇന്ത്യക്ക് ആക്ഷേപമുണ്ട്.
ഖലിസ്താൻ അനുകൂലികൾ കാനഡയിലെ ക്ഷേത്രചുമരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എഴുതിവെച്ച സംഭവങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ പുറത്ത് നിരവധി തവണ പ്രതിഷേധ പരിപാടികളും നടന്നു. ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ അനുബന്ധമായി നടത്തിയ ചർച്ചയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധവും തടയില്ലെന്നാണ് തുടർന്ന് ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വർഷം തുടക്കത്തിലാണ് ഇരു രാജ്യങ്ങളും വാണിജ്യ കരാറിൽ എത്തുന്നതിന് മുന്നോടിയായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്. ഈ വർഷം തന്നെ കരാർ ഒപ്പിടുമെന്നും സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.