അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ; ലോക വൻ ശക്തികളിൽ ഇന്ത്യയും ഉൾപ്പെടും –പുടിൻ
text_fieldsമോസ്കോ: മറ്റേതൊരു രാജ്യത്തേക്കാളും യായതിനാൽ ലോക വൻ ശക്തികളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യക്ക് അർഹതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇന്ത്യയുമായി എല്ലാ മേഖലകളിലും റഷ്യ ബന്ധം വികസിപ്പിക്കുകയാണെന്നും ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ വിശ്വാസമുണ്ടെന്നും റഷ്യയുടെ സോചിയിലെ വാൽഡായി ചർച്ച ക്ലബിന്റെ പ്ലീനറി സെഷനിൽ പുടിൻ പറഞ്ഞു. 145 കോടി ജനസംഖ്യയും പുരാതന സംസ്കാരവും വളർച്ചക്ക് ഏറെ സാധ്യതയുമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യ. ലോക സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇന്ത്യയാണ്.
ഇന്നത്തെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നത്. ഓരോ വർഷവും ഇന്ത്യയുമായുള്ള സഹകരണം ശക്തമായി ക്കൊണ്ടിരിക്കുകയാണെന്നും പുടിൻ പറഞ്ഞതായി റഷ്യൻ വാർത്ത ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. അതിർത്തിത്തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ തുടരുകയാണെങ്കിലും വിട്ടുവീഴ്ചകൾ ചെയ്യാൻ ഇന്ത്യക്കും ചൈനക്കും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.