സുഡാനിൽ നിന്ന് പൗരൻമാരെ കരമാർഗം ഒഴിപ്പിക്കാൻ മാർഗം തേടി ഇന്ത്യ
text_fieldsന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ പൗരൻമാരെ കരമാർഗം രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ തേടി ഇന്ത്യ. സംഘർഷം രൂക്ഷമായ ഖാർത്തൂം അടക്കമുള്ള മേഖലയിൽ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാലാണ് കരമാർഗം ഒഴിപ്പിക്കാൻ ശ്രമം നടത്തുന്നത്. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്നതിനാണ് മുൻഗണന നൽകുകയെന്നും ഇന്ത്യൻ അധികൃകർ പറഞ്ഞു.
സുഡാനിൽ നിന്ന് ഇന്നലെ രാവിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 പേർ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്. സംഘർഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഒഴിപ്പിക്കൽ ദൗത്യമാണിത്. ഇന്ത്യ അടക്കം12 രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നു ഇന്ത്യക്കാരാണ് നിലവിൽ സൗദി അറേബ്യയിൽ എത്തിയത്.
സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായ സുഡാനിൽ ഇതിനസുഡാനിൽ നിന്ന് പൗരൻമാരെ കരമാർഗം ഒഴിപ്പിക്കാൻ മാർഗം തേടി ഇന്ത്യകം 420 ൽ അധികം സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 3700ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനാമായ ഖാർത്തൂമിൽ അടക്കം നിരവധി ഇന്ത്യക്കാർ ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.