യുക്രെയ്നിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
text_fieldsന്യൂയോർക്ക്: യുക്രെയ്നിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചു. ഇരു രാജ്യങ്ങളും ആക്രമണം ഉടൻ നിർത്തി ശത്രുത അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗമായ പ്രതീക് മാത്തൂർ പറഞ്ഞു.
"രക്ത ചൊരിച്ചിലിലൂടെയും നിരപരാധികളുടെ ജീവൻ പണയപ്പെടുത്തുന്നതിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുള്ളൂവെന്ന് ഇന്ത്യ തുടക്കം മുതൽ ആവർത്തിക്കുന്നതാണ്"- മാത്തൂർ പറഞ്ഞു.
ബുച്ചയിൽ സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനെ ഇന്ത്യ അപലപിക്കുന്നുവെന്നും സംഭവത്തിൽ യുക്രെയ്ൻ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണത്തെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മോസ്കോയും കിയവും സന്ദർശിച്ചതും ഇരു രാജ്യങ്ങളുമായി ചർച്ചകൾക്ക് നേതൃത്വം നൽകിയതും സ്വാഗതാർഹമാണെന്നും മാത്തൂർ കൂട്ടിച്ചേർത്തു. മരിയുപോളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ യു.എൻ നടത്തിയ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.