കോവിഡ് 19നെ തുടർന്ന് ഇന്ത്യ തകർന്നടിഞ്ഞു -ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലോകമെമ്പാടും കോവിഡ് പരത്താൻ കാരണക്കാരെന്ന് ആരോപിക്കുന്ന ചൈന അമേരിക്കക്ക് 10 ട്രില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ലോകത്തിന് ഇതിലധികം തുക നഷ്ടപരിഹാരം നൽകണം. എന്നാൽ അവർക്ക് ഇത്രയും നൽകാൻ മാത്രമേ കഴിയൂവെന്നും ട്രംപ് പറഞ്ഞു.
നഷ്ടപരിഹാരത്തിന്റെ കണക്കെടുത്താൽ ഇതിലും കൂടുതലായിരിക്കും. ആകസ്മികമാണെങ്കിലും അല്ലെങ്കിലും കോവിഡ് വിവിധ രാജ്യങ്ങെള തകർത്തുകളഞ്ഞു. ആകസ്മികമാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ആകസ്മികമാണെങ്കിൽ കൂടി നിങ്ങൾ എല്ലാ രാജ്യങ്ങളിലേക്കും നോക്കൂ. നമ്മുടെ രാജ്യത്തെയും ബാധിച്ചു. മറ്റു രാജ്യങ്ങളെ അതിനേക്കാളേറെ ബാധിച്ചു -ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ത്യ ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നു. ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിൽനിന്ന് തിരിച്ചുവരാൻ എല്ലാ രാജ്യങ്ങളെയും ചൈന തീർച്ചയായും സഹായിക്കണം. കോവിഡ് പ്രതിസന്ധിക്ക് േശഷം ചൈനയുടെയും ഞങ്ങളുടെയും സമ്പദ്വ്യവസ്ഥയാണ് ഏറ്റവും വേഗത്തിൽ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. നേരത്തേ തന്നെ വുഹാനിലെ വൈറോളജി ലാബിൽ നിർമിച്ചതാണ് കൊറോണ വൈറസെന്ന ആരോപണം ട്രംപ് ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.