സൈനിക താവളങ്ങൾ പങ്കുവെക്കാൻ ഇന്ത്യയും ജപ്പാനും ധാരണയായി
text_fieldsന്യൂഡൽഹി: ഇരു രാജ്യങ്ങളുടേയും സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കാൻ സന്നദ്ധരായി ഇന്ത്യയും ജപ്പാനും. സൈനിക വിന്യാസം, സൈനിക ആവശ്യങ്ങൾക്ക് സേവനങ്ങളും ഉപകരണങ്ങളും എത്തിക്കൽ എന്നിവക്കായുള്ള ചരിത്രപ്രധാനമായ പങ്കാളിത്ത കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യ-ചൈന സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-ജപ്പാൻ സഹകരണത്തിന് പ്രാധാന്യമേറെയാണ്.
പ്രതിരോധ സെക്രട്ടറി അജയ് കുമാർ, ജപ്പാൻ സ്ഥാനപതി സുസുക്കി സതോഷി എന്നിവരാണ് നിർണായക കരാറിൽ ഒപ്പുവെച്ചത്.
ഇന്ത്യയുടെ സേനാ താവളം ജപ്പാനും തിരിച്ച് ഇന്ത്യക്ക് ജപ്പാെൻറ താവളവും ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് കരാർ. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും വർധിപ്പിക്കാൻ ഉഭയകക്ഷി ധാരണയിലൂടെ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. കരാറിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും വ്യാഴാഴ്ച രാവിലെ ഫോണിൽ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.