Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉഭയകക്ഷി സഹകരണം...

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-ലങ്ക കരാർ

text_fields
bookmark_border
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-ലങ്ക കരാർ
cancel
camera_alt

കൊളംബൊയിൽ ബിംസ്ടെക് ഉച്ചകോടിക്കെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ അംഗരാജ്യങ്ങളിലെ മന്ത്രിമാർക്കൊപ്പം

Listen to this Article

കൊ​ളം​ബോ: വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ദ്ദേ​ശി​ച്ച് ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ആ​റു ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു. സാ​​​ങ്കേ​തി​ക​വി​ദ്യ, മ​ത്സ്യ​ബ​ന്ധ​നം, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റി​ന്റെ​യും ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജി.​എ​ൽ. പെ​യ്​​റി​സി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ക​രാ​റി​ലെ​ത്തി​യ​ത്.

ക​രാ​ർ​പ്ര​കാ​രം, ശ്രീ​ല​ങ്ക ആ​വി​ഷ്ക​രി​ക്കു​ന്ന യു​നീ​ക് ഡി​ജി​റ്റ​ൽ ഐ​ഡ​ന്റി​റ്റി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ സ​ഹാ​യം ന​ൽ​കും. നാ​വി​ക മേ​ഖ​ല​യി​ൽ ര​ക്ഷാ​ദൗ​ത്യ ഏ​കോ​പ​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നും പി​ന്തു​ണ ന​ൽ​കും. കൂ​ടാ​തെ, ഹൈ​ബ്രി​ഡ് പ​വ​ർ സ്റ്റേ​ഷ​നു​ക​ളും മ​ത്സ്യ​ബ​ന്ധ​ന ഹാ​ർ​ബ​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ലും സ​ഹ​ക​ര​ണ​മു​ണ്ട്. ശ്രീ​ല​ങ്ക​യു​മാ​യി ഉ​ഭ​യ​ക​ക്ഷി സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ഏ​ഴു രാ​ഷ്ട്ര കൂ​ട്ടാ​യ്മ​യാ​യ 'ബിം​സ്റ്റെ​ക്' (വി​വി​ധ മേ​ഖ​ല സാ​​ങ്കേ​തി​ക-​സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ) സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നു​മാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കൊ​ളം​ബോ​യി​ലെ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്​​സ​യു​മാ​യി രാ​ജ്യ​ത്തെ ത​മി​ഴ്നേ​താ​ക്ക​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ക്രി​യാ​ത്മ​ക ചു​വ​ടു​വെ​പ്പാ​ണെ​ന്നും ല​ങ്ക​ൻ ത​മി​ഴ് സ​മൂ​ഹ​ത്തി​ന് തു​ല്യ​ത​യും നീ​തി​യും സ​മാ​ധാ​ന​വും അ​ഭി​മാ​ന​വും യാ​ഥാ​ർ​ഥ്യ​മാ​കാ​നു​ള്ള എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​െ​ള​യും ഇ​ന്ത്യ പി​ന്തു​​ണ​ക്ക​ു​മെ​ന്നും ജ​യ്ശ​ങ്ക​ർ കൊ​ളം​ബോ​യി​ൽ പ​റ​ഞ്ഞു. ല​ങ്ക​യി​ലെ പ്ര​ധാ​ന ത​മി​ഴ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ ത​മി​ഴ് നാ​ഷ​ന​ൽ അ​ല​യ​ൻ​സ് പ്ര​തി​നി​ധി സം​ഘ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ജ​യ്ശ​ങ്ക​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​ർ​ക്കാ​റു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ത​മി​ഴ് പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. കൊ​ളം​ബോ​യി​ൽ ന​ട​ന്ന 18ാം 'ബിം​സ്റ്റെ​ക്' മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ലും ജ​യ്​​ശ​ങ്ക​ർ പ​​​​​​​ങ്കെ​ടു​ത്തു. ഭീ​ക​ര​ത​യെ​യും അ​ക്ര​മ​ങ്ങ​ളേ​യും ചെ​റു​ക്കാ​ൻ ഏ​ഴു രാ​ഷ്ട്ര കൂ​ട്ടാ​യ്മ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ജ​യ്ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​സ്സാ​ര​മാ​യി കാ​ണ​രു​ത്. സ​മീ​പ​കാ​ല ഓ​ർ​മ​യി​ലെ ഏ​റ്റ​വും ക​ടു​ത്ത സ​മ​യ​മാ​ണി​ത് -ജ​യ്ശ​ങ്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lanka
News Summary - India-Lanka agreement to strengthen bilateral cooperation
Next Story