കശ്മീർ വിഷയത്തിൽ യു.കെ പാർലമെൻറിൽ പ്രമേയം അപലപിച്ച് ഇന്ത്യ
text_fieldsലണ്ടൻ: കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻറിൽ പ്രമേയം. യു.കെ പാർലമെൻറിലെ അപ്രധാനികളായ അംഗങ്ങളാണ് ഹൗസ് ഓഫ് കോമൺസിൽ പ്രമേയം ചർച്ചക്കുവെച്ചത്.
വസ്തുതകൾ കൃത്യമായി വിലയിരുത്താത്ത ഏതു നടപടിക്കും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്. കശ്മീർ ഉഭയകക്ഷിപ്രശ്നമാണെന്നാണ് ബ്രിട്ടെൻറ നിലപാട്. കശ്മീരിലെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെങ്കിലും അവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പരിഹാരം കാണേണ്ടത് ഇന്ത്യയും പാകിസ്താനുമാണെന്ന് യു.കെ മന്ത്രി അമാൻഡ മില്ലിങ് ചർച്ചയിൽ വിശദീകരിച്ചു.
പാക് വംശജനായ ലേബർ എം.പി നാസ് ഷാ അടക്കമുള്ളവരാണ് വിഷയം ചർച്ചയാക്കിയത്. ചർച്ചയിൽ നാസ് ഉപയോഗിച്ച ഭാഷയെ കുറിച്ചും ഇന്ത്യ ആശങ്ക അറിയിച്ചു. 2020 മാർച്ചിലാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.