മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ട്; ഇസ്‍ലാമോഫോബിയ തടയാൻ യു.എന്നിൽ പ്രത്യേക ദൂതൻ വേണ്ട; എതിർപ്പുമായി ഇന്ത്യ
text_fieldsയുനൈറ്റഡ് നാഷൻസ്: ബഹുസ്വരതയുടെ ചാമ്പ്യൻ എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യു.എന്നിൽ ഇസ്‍ലാബോ ഫോബിയ തടയാൻ പ്രത്യേക ദൂതനെ നിയമിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികൾ എന്ന പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ച സാഹചര്യത്തിലാണ് രുചിരയുടെ പ്രതികരണം. ഇസ്‍ലാമോഫോബിയ പ്രാധാന്യമുള്ളതാണെങ്കിലും മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ട് എന്നത് അംഗീകരിക്കണമെന്ന് പ്രമേയം അംഗീകരിച്ച സമയത്ത് ഇന്ത്യയുടെ നിലപാട് വിശദീകരിച്ച രുചിക പറഞ്ഞു. ഹിന്ദു, ബുദ്ധ, സിഖ് വിരുദ്ധ ആക്രമണങ്ങളും വർധിച്ചു വരുന്നുണ്ട്. ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകർക്കപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
1.2 ബില്യണിലധികം അനുയായികളുള്ള ഹിന്ദുമതം, 535 ദശലക്ഷത്തിലധികം വരുന്ന ബുദ്ധമതം, ലോകമെമ്പാടുമുള്ള 30 ദശലക്ഷത്തിലധികം അനുയായികളുള്ള സിഖ് മതം എന്നിവയെല്ലാം മതപരമായ ഫോബിയക്ക് വിധേയമാണെന്ന് തിരിച്ചറിയേണ്ടത് നിർണായകമാണെന്നും അവർ സൂചിപ്പിച്ചു. അതിനാൽ ഇസ്‍ലാമോഫോബിയയെ ചെറുക്കുന്നതിന് മാത്രം നടപടികൾ ഉണ്ടായാൽ വിവേചനം നേരിട്ടുവെന്ന് സമാന വെല്ലുവിളി നേരിടുന്ന മറ്റ് മതവിഭാഗങ്ങൾക്ക് തോന്നുമെന്നും രുചിക ചൂണ്ടിക്കാട്ടി.
ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോർപറേഷന് വേണ്ട് പാകിസ്താൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ വിവേചനം നേരിടുന്നുണ്ടെന്നും ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിന് ശക്തമായ നടപടികൾ വേണമെന്നും യു.എന്നിലെ പാകിസ്താന്റെ അംബാസഡർ മുനീർ അക്രം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.