B.1.617-നെ ഇന്ത്യൻ വകഭേദമെന്ന് വിളിക്കരുതെന്ന് മാധ്യമങ്ങളോട് കേന്ദ്രം; പ്രതികരിച്ച് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പ്രധാനമായും പടർന്നുപിടിക്കുന്നതും അപകടം വിതക്കുന്നതും കൊറോണ വൈറസിെൻറ B.1.617 എന്ന വകഭേദമാണ്. വൈറസിെൻറ ഇന്ത്യൻ വകഭേദമെന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. നിലവിൽ 44 രാജ്യങ്ങളിൽ കോവിഡിെൻറ 'ഇന്ത്യൻ വകഭേദം' കണ്ടെത്തിയെന്നായിരുന്നു ഇന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, B.1.617-നെ 'ഇന്ത്യൻ വകഭേദം' എന്ന് ലോകരാജ്യങ്ങളും ആരോഗ്യ വിഭാഗവും എന്തിന് മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തുകയായിരുന്നു.
അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും പ്രതികരണം അറിയിച്ചിരിക്കുകയാണ്. വൈറസുകളെയോ അതിെൻറ വകഭേദങ്ങളെയോ അവ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകളിലല്ല തങ്ങൾ തിരിച്ചറിയുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ സൗത് ഇൗസ്റ്റ് ഏഷ്യ വിഭാഗം ബുധനാഴ്ച ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്. ''വൈറസുകളെ അവയുടെ ശാസ്ത്രീയനാമങ്ങളിൽ തന്നെയാണ് ഞങ്ങൾ പരാമർശിക്കാറുള്ളത്. എല്ലാവരോടും അത് പോലെ തന്നെ ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. " -ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
B.1.617-നെ ആഗോള ഉത്കണ്ഠ പരത്തിയ വകഭേദമായി തരംതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കം ഉൾക്കൊള്ളുന്ന റിപ്പോർട്ടുകളിൽ ഇന്ത്യൻ വകഭേദമെന്ന് വിശേഷിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ മാധ്യമങ്ങളെ ഉപദേശിച്ചതിന് തൊട്ടുപിന്നാലെയാണ് വിശദീകരണം. പല മാധ്യമങ്ങളും ഇന്ത്യൻ വകഭേദമെന്ന് ഉപയോഗിച്ചതായി കാണുന്നു. മാധ്യമ റിപ്പോർട്ടുകൾ ഇതുവരെ തെളിയിക്കപ്പെടാത്തതും അടിസ്ഥാനരഹിതവുമാണ്. ലോകാരോഗ്യ സംഘടന പോലും B.1.617നെ ഇന്ത്യൻ വകഭേദമെന്ന് പരാമർശിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ 'ഇന്ത്യൻ' എന്ന പദം അവർ ഉപയോഗിച്ചിട്ടില്ല. -കേന്ദ്ര സർക്കാർ അവരുടെ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കോവിഡിെൻറ B.1.617 വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളിൽ B.1.617െൻറ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.