'വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരിൽ കൂടുതൽ പേർ ഇന്ത്യക്കാരെന്ന യു.കെ മന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകി ഇന്ത്യ
text_fieldsലണ്ടൻ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന ആളുകളിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന യു.കെ ഹോം സെക്രട്ടറി സുല്ല ബ്രാവർമന്റെ പരാമർശത്തോട് പ്രതികരിച്ച് ഇന്ത്യൻ ഹൈകമീഷൻ. മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പാർട്നർഷിപ്പ് പ്രകാരം എല്ലാ കേസുകളിലും ഇന്ത്യ നടപടി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഹൈകമീഷൻ അറിയിച്ചു.
കാലാവധി കഴിഞ്ഞും യു.കെയിൽ തുടരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾക്കായി യു.കെ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ തയാറാണ്.
ഇന്ത്യയുമായുള്ള നിർദിഷ്ട സ്വതന്ത്രവ്യാപാര കരാറിനെ കുറിച്ച് ആശങ്കയുള്ളതായും ബ്രെവർമാൻ പറഞ്ഞു.
അതേസമയം, സ്വതന്ത്ര വ്യാപാര കരാർ അവസാനിപ്പിക്കാൻ ഇരുപക്ഷത്തിനും താൽപര്യമുള്ളതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.