ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം; ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇന്തോനേഷ്യയിൽ ഭൂചലനത്തെതുടർന്ന് 162 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഇന്ത്യ ഇന്തോനേഷ്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
'ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും ദുഃഖിതനാണ്. ഭൂചലനത്തിന്‍റെ ഇരകളായവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഈ വിഷമസന്ധിയിൽ ഇന്ത്യ ഇന്തോനേഷ്യക്കൊപ്പമുണ്ട്.' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഭൂചലനത്തിൽ 700 ലധികം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിൽ 300 ലധികം ആളുകളുടെ പരിക്ക് ഗുരുതരമാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഭൂചലനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിദോദോ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.