ഖുർആൻ കത്തിച്ച സംഭവം: മതവിദ്വേഷം തടയാനുള്ള പ്രമേയത്തെ യു.എന്നിൽ അനുകൂലിച്ച് ഇന്ത്യ; വിയോജിച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും
text_fieldsജനീവ: സ്വീഡനിൽ ഖുർആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തിൽ മതവിദ്വേഷം സംബന്ധിച്ച തർക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ബുധനാഴ്ച അംഗീകാരം നൽകി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. 28 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. ഏഴ് അംഗങ്ങൾ വിട്ടുനിൽക്കുകയും 12 രാജ്യങ്ങൾ എതിർക്കുകയും ചെയ്തു.
വിവേചനം, ശത്രുത, അക്രമം എന്നിവക്ക് പ്രേരണ നൽകുന്ന പ്രവൃത്തികളും മതവിദ്വഷവും തടയാനും ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യാനും പ്രമേയം രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തവരിൽ ബംഗ്ലാദേശ്, ചൈന, ക്യൂബ, മലേഷ്യ, മാലിദ്വീപ്, പാകിസ്താൻ, ഖത്തർ, യു.എ.ഇ, ഉക്രെയ്ൻ, അർജന്റീന തുടങ്ങിയ 28 രാജ്യങ്ങളാണുള്ളത്. അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും എതിർത്ത് വോട്ടുചെയ്തു.
അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതല്ല പ്രമേയമെന്ന് വോട്ടെടുപ്പിനുശേഷം പാകിസ്താൻ അംബാസഡർ ഖലീൽ ഹാഷ്മി പ്രതികരിച്ചു. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും തമ്മിൽ വിവേചനപരമായ സന്തുലിതാവസ്ഥ സ്ഥാപിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ ഖുർആനെയോ മറ്റേതെങ്കിലും മതഗ്രന്ഥത്തെയോ പരസ്യമായി അവഹേളിക്കുന്നതിനെ അപലപിക്കാൻ തയാറാകാത്തവരാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
🔴BREAKING
— United Nations Human Rights Council 📍 #HRC53 (@UN_HRC) July 12, 2023
The @UN🇺🇳 Human Rights Council adopted draft resolution L.23 (as orally revised) entitled "Countering religious hatred constituting incitement to discrimination, hostility or violence."
Full results of the vote at #HRC53⤵ pic.twitter.com/RqQM7m1dBP
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.