യു.എസ് ദുർബലമാണെന്ന് ഇന്ത്യ ചിന്തിക്കുന്നു; അതിനാൽ തന്ത്രപരമായി അവർ റഷ്യയോട് യോജിച്ചു -നിക്കി ഹാലി
text_fieldsവാഷിങ്ടൺ: ഇന്ത്യക്ക് യു.എസുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ടെന്ന് റിപബ്ലിക്കൻ നേതാവ് നിക്കി ഹാലി. എന്നാൽ, അമേരിക്കയുടെ ഭരണനേതൃത്വത്തിൽ വിശ്വാസമില്ലാത്തതിനാൽ തന്ത്രപരമായി ഇന്ത്യ റഷ്യയോട് അടുക്കുകയായിരുന്നുവെന്നും നിക്കി ഹാലി പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം.
ഇന്ത്യക്ക് അമേരിക്കൻ ഭരണനേതൃത്വത്തിൽ വിശ്വാസമില്ല. അതിനാൽ യു.എസ് ദുർബലമാണെന്ന് അവർ കരുതുന്നു. ഇക്കാര്യം താൻ മോദിയുമായി സംസാരിച്ചിട്ടുണ്ട്. യു.എസുമായി സഖ്യമുണ്ടാക്കാനാണ് ഇന്ത്യക്ക് താൽപര്യം. റഷ്യയുടെ പങ്കാളിയാവാൻ ഇന്ത്യക്ക് താൽപര്യമില്ലെന്നും നിക്കി ഹാലെ പറഞ്ഞു.
വിജയിക്കാൻ കഴിയുന്ന രാജ്യമാണ് യു.എസെന്ന് ഇന്ത്യ വിശ്വസിക്കുന്നില്ല. തന്ത്രപരമായാണ് ഇന്ത്യ എപ്പോഴും മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ടാണ് റഷ്യയുമായി അവർ സഖ്യമുണ്ടാക്കിയത്. ചൈനയോടുള്ള ആശ്രയത്വം കുറക്കാൻ വലിയ തുകയാണ് പല രാജ്യങ്ങളും മുടക്കുന്നതെന്നും നിക്കി ഹാലി പറഞ്ഞു.
യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരു വേണമെന്നു തീരുമാനിക്കാനായി നെവാഡ സംസ്ഥാനത്തു നടന്ന റിപ്പബ്ലിക്കൻ അനൗദ്യോഗിക പ്രൈമറിയിലെ പ്രമുഖ സ്ഥാനാർഥിയായിട്ടും നിക്കി ഹാലിക്ക് ദയനീയ പരാജയമുണ്ടായിരുന്നു. യുഎസ് മുൻ പ്രസിഡന്റും പാർട്ടിയുടെ ജനപ്രിയ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ പേര് ഈ ബാലറ്റിൽ ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്ത അണികളെല്ലാം കൂട്ടത്തോടെ ‘ഇവരാരുമല്ല’ (നൺ ഓഫ് ദീസ് കാൻഡിഡേറ്റ്സ്) വോട്ട് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.