അഫ്ഗാനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യുഎന്നിൽ ഇന്ത്യ
text_fieldsന്യൂയോർക്ക് സിറ്റി: അഫ്ഗാനിസ്താനു വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് യു.എന്നിൽ ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് അഫ്ഗാനിസതാന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ അചഞ്ചലമായ സമർപ്പണത്തെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞത്.
തൊട്ടടുത്തുള്ള അയൽരാജ്യവും സുഹൃത്തും എന്ന നിലയിൽ അഫ്ഗാൻ ജനതക്ക് സമാധാനവും സ്ഥിരതയും തിരികെ നൽകുന്നത് ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടെന്ന് കംബോജ് പറഞ്ഞു. യു.എൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേ അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ ചരിത്രപരവും നാഗരികവുമായ ബന്ധത്തെയും അവർ പരാമർശിച്ചു. അഫ്ഗാൻ ജനതക്ക് മാനുഷിക സഹായം നൽകുക, അഫ്ഗാനികൾ ഉൾക്കൊള്ളുന്ന സർക്കാർ ഘടനയുടെ രൂപീകരണം, തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും എതിരെയുള്ള പോരാട്ടം, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവക്കു വേണ്ടിയും ഇന്ത്യ നിലകൊള്ളുമെന്ന് അവർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളിലൂടെയും യു.എൻ ഏജൻസികളുമായുള്ള സഹകരണത്തിലൂടെയും ഇന്ത്യയുടെ പ്രതിബദ്ധതണ്‍വ്യക്തമാണ്. കാബൂളിന്റെ പതനത്തെയും താലിബാൻ പിടിച്ചടക്കലിനെയും തുടർന്ന് 2021 ഓഗസ്റ്റ് 30 ന് അംഗീകരിച്ച സെക്യൂരിറ്റി കൗൺസിൽ പ്രമേയം അഫ്ഗാനിസ്താനോടുള്ള ഇന്ത്യയുടെ സമീപനം വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.