അക്കൗണ്ട് നീക്കി; ട്വിറ്ററിൽ ട്രംപിനെ പുറത്തുനിർത്തിയ ഈ ഇന്ത്യൻ വംശജ ആര്?
text_fieldsവാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപ് അനുകൂലികളുടെ 'ഭീകരാക്രമണ'ത്തിന്പിന്നാലെ പ്രചോദനം നൽകിയെന്നാരോപിച്ച് സമൂഹമാധ്യമമായ ട്വിറ്റർ ട്രംപിെൻറ അക്കൗണ്ട് മരവിപ്പിച്ചത് കൈയടി നേടിയിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് ഒരു ഇന്ത്യൻ വംശജയാണെന്ന വാർത്ത വൈകിയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
ഡോണൾഡ് ട്രംപിെൻറ ട്വിറ്റർ അക്കൗണ്ട് എെന്നന്നേക്കുമായി മരവിപ്പിക്കാനുള്ള തീരുമാനത്തിന് നേതൃത്വം കൊടുത്തത് ഒരു വനിത കൂടിയാണെന്നതാണ് ശ്രദ്ധേയം; അവരുടെ വനിതയുടെ പേര് വിജയ ഗഡ്ഡെയെന്നാണ്.സമൂഹ മാധ്യമ ഭീമനായ ട്വിറ്ററിെൻറ നിയമ, നയ, സുരക്ഷാ കാര്യ മേധാവി കൂടിയായ ഗഡ്ഡെ തന്നെയായിരുന്നു ട്രംപിനെ വിലക്കിയ വാർത്ത പുറത്തുവിട്ടത്. കൂടുതൽ അതിക്രമത്തിന് ട്രംപ് ട്വിറ്റർ ഉപയോഗപ്പെടുത്തുമെന്ന് കണ്ടായിരുന്നു നടപടി.
ഇന്ത്യയിൽ ജനിച്ച ഗഡ്ഡെ കുഞ്ഞുനാളിലേ അമേരിക്കൻ നഗരമായ ടെക്സസിലെത്തിയിട്ടുണ്ട്. മെക്സിക്കോ കടലിലെ എണ്ണ സംസ്കരണ ശാലകളിലൊന്നിൽ കെമിക്കൽ എഞ്ചിനിയറായിരുന്നു പിതാവ്. കുടുംബം പിന്നീട് താമസം മാറിയതോടെ ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ന്യൂ ജഴ്സിയിൽ. കോർണെൽ യൂനിവേഴ്സിറ്റി, ന്യു യോർക് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം. ഒരു പതിറ്റാണ്ടോളം നിയമ സ്ഥാപനത്തിൽ ജീവനക്കാരിയായ ശേഷം 2011ലാണ് ട്വിറ്ററിലെത്തിയത്.
പിന്നാമ്പുറത്ത് സജീവമായി നിലയുറപ്പിച്ച് കമ്പനിയുടെ നയകാര്യങ്ങൾ തീരുമാനിച്ച ഗഡ്ഡെ ഒരു പതിറ്റാണ്ടിനിടെ ട്വിറ്ററിെൻറ വളർച്ചയിൽ നിർണായക സാന്നിധ്യമാണ്.നേരത്തെ കമ്പനി പ്രതിനിധിയായി ട്രംപിനെ കാണാൻ പോയ ഗഡ്ഡെ പ്രധാനമന്ത്രി മോദി, ദലൈലാമ തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്.
ട്വിറ്ററിനു പുറമെ സ്റ്റാർട്ടപ്പുകൾക്ക് സഹായമായി നിൽക്കുന്ന നിക്ഷേപ സംരംഭത്തിെൻറ സഹ സ്ഥാപക കൂടിയാണ് ഗഡ്ഡെ.മറുവശത്ത്, ട്വിറ്റർ അക്കൗണ്ട് മുടങ്ങിയ ട്രംപ് ഇത്രയും നാൾ ആളെക്കുട്ടാൻ ഉപയോഗപ്പെടുത്തിയ സമൂഹ മാധ്യമം നഷ്ടപ്പെട്ടതിെൻറ വേദന തിന്നുകഴിയുകയാണെന്നാണ് അങ്ങാടി സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.