നയതന്ത്രസ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ വനിതകളെ നിയമിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വംശജരായ രണ്ടു വനിതകളെ െഎക്യരാഷ്ട്ര സഭയിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയമിച്ച് ബൈഡൻ ഭരണകൂടം.യു.എന്നിലെ യു.എസ് അംബാസഡറുടെ മുതിർന്ന നയ ഉപദേഷ്ടാവായി സോഹിനി ചാറ്റർജിയെയും യു.എസ് ദൗത്യസംഘത്തിെൻറ നയ ഉപദേഷ്ടാവായി അദിതി ഗൊറൂറിനെയുമാണ് നിയമിച്ചത്.
ബറാക് ഒബാമ പ്രസിഡൻറായിരുന്നപ്പോൾ ഗ്ലോബൽ െഡവലപ്മെൻറ് വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന സംഘത്തിെൻറ സീനിയർ പോളിസി അഡ്വൈസറായും സോഹിനി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റെപ്റ്റൊ ആൻഡ് ജോൺസൺ ഇൻറർനാഷനൽ ലീഗൽ ഫേമിലെ അറ്റോണിയായിരുന്നു.
കൊളംബിയ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻറർനാഷനൽ ഫാക്കൽറ്റിയിലും പ്രവർത്തിച്ചു. യു.എൻ സമാധാന ദൗത്യസംഘത്തിലെ വിദഗ്ധയാണ് അദിതി.യു.എൻ ദൗത്യസംഘം സേവനമനുഷ്ഠിക്കുന്ന സംഘർഷ രാജ്യങ്ങളിലെ തദ്ദേശവാസികൾക്കു നേരെയുള്ള കലാപങ്ങൾ തടയുന്നതിലാണ് അവരുടെ പ്രവർത്തനം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെൻറ് ഇൻ ഇന്ത്യ, ഏഷ്യ ഫൗണ്ടേഷൻ, വാഷിങ്ടണിലെ സെൻറർ ഫോർ ലിബർട്ടി ഇൻ ദ മിഡിലീസ്റ്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.