ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു; കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധി
text_fieldsലണ്ടൻ: ജനാധിപത്യത്തിന്റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന ആക്രമിക്കപ്പെടുന്നുവെന്നും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിലാണ് രാഹുലിന്റെ പരാമർശം. യൂനിവേഴ്സിറ്റിയിലെ ജഡ്ജ് ബിസിനസ് സ്കൂളിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തെ പ്രസംഗം.
ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു. അത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പെഗസസ് ചാര സോഫ്റ്റ്വെയറിനെ കുറിച്ചും രാഹുൽ ഗാന്ധി പ്രസ്താവന നടത്തി. എന്റെ ഫോണിൽ പെഗസസ് ഉണ്ട്. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും സോഫ്റ്റ്വെയർ ഉണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ ഇപ്പോൾ താൻ ജാഗ്രത പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ മാധ്യമങ്ങളേയും ജുഡീഷ്യറിയേയും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെയും ദളിതുകളേയും നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി യു.കെയിലെത്തി. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിൽ ഡാറ്റ, ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധം എന്നിവയെ കുറിച്ചുമാണ് രാഹുൽ യൂനിവേഴ്സിറ്റിയിൽ ക്ലാസെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.