Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഫ്​ഗാനിൽ താലിബാൻ മുന്നേറ്റം; 50 നയതന്ത്ര ​ഉദ്യോഗസ്​ഥരെ ഇന്ത്യ തിരികെ വിളിച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ താലിബാൻ...

അഫ്​ഗാനിൽ താലിബാൻ മുന്നേറ്റം; 50 നയതന്ത്ര ​ഉദ്യോഗസ്​ഥരെ ഇന്ത്യ തിരികെ വിളിച്ചു

text_fields
bookmark_border

കാബൂൾ: അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​- നാറ്റോ സൈനിക പിന്മാറ്റം പൂർത്തിയാകാനിരിക്കെ താലിബാൻ അതിവേഗം രാജ്യം പിടിക്കുന്ന സാഹചര്യം മുൻനിർത്തി നയതന്ത്ര ഉദ്യോഗസ്​ഥരെ കൂട്ടമായി പിൻവലിച്ച്​ ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലേക്ക്​ നീങ്ങുന്ന കാണ്ഡഹാർ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നാണ്​ 50 പേരെ വ്യോമസേന വിമാനം അയച്ച്​ അടിയന്തരമായി ഒഴിപ്പിച്ചത്​. പട്ടണത്തിന്‍റെ ​പ്രധാന ഭാഗങ്ങളൊക്കെയും ഇതിനകം താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്​. എന്നാൽ, കോൺസുലേറ്റ്​​ അടക്കാൻ നിലവിൽ തീരുമാനമില്ല. കാബൂൾ, മസാറെ ശരീഫ്​ എന്നിവിടങ്ങളിലെ നയ​തന്ത്ര കാര്യാലയങ്ങളും അടക്കില്ല. രാജ്യത്തെ സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ ഉ​ദ്യോഗസ്​ഥരുടെയും പൗരന്മാരുടെയും സുരക്ഷക്ക്​ മുന്തിയ പരിഗണന നൽകുമെന്നും അധികൃതർ വ്യക്​തമാക്കി.

ശനിയാഴ്ച ഒഴിപ്പിക്കുന്നതിന്​ മുന്നോടിയായി കാണ്ഡഹാർ കോൺസുലേറ്റ്​ താത്​കാലികമായി ഒഴിപ്പിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്​ഥർ, ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരെയാണ്​ ന്യൂഡൽഹിയിലേക്ക്​ കൊണ്ടുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanafganisthanIndian diplomats evacuatedfighting in Kandahar
News Summary - Indian diplomats, security personnel evacuated as fighting escalates in Kandahar
Next Story