അയർലൻഡിലെ വീട്ടിൽ ഇന്ത്യൻ യുവതിയും മക്കളും മരിച്ചനിലയിൽ
text_fieldsഡബ്ലിൻ: ഇന്ത്യൻ യുവതിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലൻറീറിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശി സീമാ ബാനു (37), മക്കളായ അസ്ഫിറ റിസ (11), ഫൈസാൻ സയീദ് (6) എന്നിവരാണ് മരിച്ചത്.
കൊലപാതകമാണെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്നും അയർലൻഡ് പൊലീസായ 'ഗാർഡ' വെളിപ്പെടുത്തി. സീമാ ബാനു ഭർത്താവിൽനിന്ന് പീഡനം അനുഭവിച്ചിരുന്നതായി അറിയുന്നു. ദിവസങ്ങൾക്ക് മുമ്പു നടന്ന മരണങ്ങൾ ബുധനാഴ്ചയാണ് ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പാണ് സീമയും മക്കളും പ്രദേശത്ത് താമസിക്കാൻ എത്തിയത്. വീടിനടുത്തുള്ള ബാലൻറീൻ എജുക്കേറ്റ് ടുഗദർ നാഷനൽ സ്കൂളിലാണ് കുട്ടികളെ ചേർത്തിരുന്നത്. ദിവസങ്ങളായി കുട്ടികളെയും സീമയെയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളുടെ മൃതദേഹങ്ങൾ മുകൾനിലയിലെ ഒരു മുറിയിലും സീമയുടേത് മറ്റൊരു മുറിയിലും ആയിരുന്നു.
വിവരമറിഞ്ഞെത്തിയ അന്വേഷണ സംഘം വീടിെൻറ വാതിലുകൾ തകർത്താണ് അകത്തുകടന്നത്. അയർലൻഡിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.