ഇന്ത്യന്‍ വിദ്യാർഥിനിക്ക് ആഫ്രിക്കന്‍ സ്ത്രീകളുടെ ക്രൂരമർദ്ദനം
text_fieldsവിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ ജോലിക്കും പഠനാവശ്യത്തിനായും കുടിയേറുന്നത് വ്യാപകമായി വരികയാണ്. കുടിയേറുന്നവരില്‍ പലരും വിദേശരാജ്യങ്ങളില്‍ സ്ഥിര താമസവുമാക്കും. അതേസമയം വംശീയ പ്രശ്നങ്ങള്‍ ശക്തമാകുന്നത് ഇത്തരത്തില്‍ കുടിയേറുന്ന വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുന്നത്.
പലരും വംശീയാധിക്ഷേപത്തിന് വിധേയരാകുന്നതായി അടുത്ത കാലത്ത് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചു. സമാനമായൊരു സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. വംശീയ പരാമർശത്തിന്‍റെ പേരിൽ ഇന്ത്യൻ വംശജയായ ഒരു വിദ്യാർത്ഥിനിയെ ഒരു കൂട്ടം ആഫ്രിക്കൻ സ്ത്രീകൾ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്.
നെതര്‍ലന്‍ഡിലാണ് സംഭവം നടന്നത്. ആഫ്രിക്കന്‍ വംശജയായ സ്ത്രീ ഇന്ത്യന്‍ വംശജയായ യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ഇടിക്കുയും ചെയ്യുന്നു. തുടര്‍ന്ന് ഒരു കൂട്ടം ആഫ്രിക്കന്‍ സ്ത്രീകള്‍ യുവതിയെ കൂട്ടം ചേര്‍ന്ന് അടിക്കുകയും ഇടിക്കുകയും ചെയ്യുന്നു. യുവതി താഴെ വീഴുമ്പോള്‍ അവരുടെ ചുറ്റും കൂടി നിന്ന് മറ്റുള്ളവര്‍ ചവിട്ടുകയും കുത്തുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സംഭവം കണ്ട് നിന്നവരാരും ഇരയായ യുവതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ സ്ത്രീകളെയോ ഇന്ത്യന്‍ യുവതിയെയോ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.