13 മില്യൺ ഡോളറിന്റെ തട്ടിപ്പിൽ ഇന്ത്യക്കാരൻ യു.എസിൽ അറസ്റ്റിലായി
text_fieldsവാഷിംഗ്ടൺ: 13 മില്യൺ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യക്കാരൻ യു.എസിലെ ന്യൂജേഴ്‌സിയിൽ അറസ്റ്റിലായി. അക്കൗണ്ടിങ് കമ്പനികൾക്ക് സോഫ്റ്റ് വെയർ സേവനം വാഗ്ദാനം ചെയ്ത് 7000ത്തിലധികം പേരെയാണ് മനോജ് യാദവ് എന്ന ഇന്ത്യൻ വംശജൻ വഞ്ചിച്ചതെന്ന് യു.എസ് അറ്റോർണി അറിയിച്ചു. അക്കൗണ്ടിംഗ് സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുമെന്ന് അവകാശപ്പെട്ട ശേഷം ഇരകളിൽ നിന്ന് അമിത ഫീസ് ഈടാക്കി കബളിപ്പിച്ചതായാണ് ആരോപണം. കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവും 2,50,000 ഡോളർ പിഴയും ലഭിക്കും. ആരെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എഫ്.ബി.ഐയെ സമീപിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 2017 മുതൽ 2023 വരെയുള്ള കാലയളവിലാണ് യാദവും കൂട്ടാളികളും ഗൂഢാലോചന നടത്തി ഇരകളെ കബളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.