ബലാത്സംഗം,കൊലപാതകം; യു.കെയിലേക്ക് നാടുകടത്തിയ ഇന്ത്യൻ പൗരന് ജീവപര്യന്തം തടവ്ശിക്ഷ
text_fields
ലണ്ടന്‍: ബ്രിട്ടനിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് കൊലപാതകവും ബലാത്സംഗവുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയ ഇന്ത്യൻ പൗരൻ അമൻ വ്യാസിന്(36)ന് ജീവപര്യന്തം ശിക്ഷ വിധിച്ചു.
യു.കെയിലെ ക്രോയ്ഡൺ ക്രൗൺ കോടതിയുടേത് വിധി. 2009ൽ മിഷേൽ സമാരവീര എന്ന യുവതിയെ ബാലത്സംഗം ചെയ്ത് കൊന്ന കേസിലും ഒന്നിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തതിലും അമൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മിനിമം 37 വർഷത്തെ തടവോടെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ ഇയാൾ മൂന്നു സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ഒരാൾക്കെതിരെ ബലാത്സംഗ ശ്രമവും ശാരീരിക ആക്രമണം നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. വടക്ക് കിഴക്കൻ ലണ്ടനിലെ വാൾത്താംസ്റ്റോവിൽ 2009 മാർച്ചിനും 2009 മെയ് മാസത്തിനും ഇടയിൽ കുറ്റകൃത്യങ്ങൾ നടന്നത്.
സ്ത്രീയെ ശാരീരികമായി ആക്രമിച്ചതിന് 14 വർഷം തടവും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിന് 16 വർഷവും അഞ്ച് മാസവും തടവും രണ്ടാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്തതിനും പതിനെട്ടര വർഷം തടവുമാണ് അമാൻ വ്യാസിന് വിധിച്ചിരിക്കുന്നത്. മൂന്നാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും മിഷേൽ സമാരവീരയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലും പതിനെട്ടര വർഷം വീതം തടവുമാണ് വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷകളും കൊലപാതകക്കുറ്റത്തിന് തുല്യമായതാണെന്ന് കോടതി അറിയിച്ചു.
2009ൽ യു.കെയിലെ വാല്‍ത്താംസ്റ്റോവില്‍ െവച്ച് മിഷേൽ സമാരവീര എന്ന 32 കാരിയ ബലാത്സംഗം ചെയ്തു കൊന്ന അമൻ കൃത്യത്തിനു ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സ്റ്റുഡൻ വിസയിൽ ലണ്ടനിൽ താമസിക്കവെയാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ഇന്ത്യയിലേക്ക് മുങ്ങിയ അമന്‍ വ്യാസിനെ 2019 ഒക്ടോബർ നാലിന് യു.കെയിലേക്ക് തന്നെ നാടുകടത്തുകയായിരുന്നു. കൊലപാതകം, ആക്രമണം, ബലാത്സംഗം, ലൈംഗിക ആക്രമണം,പൊതു സ്ഥലത്ത് മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് അമന് മേൽ ചുമത്തിയിരുന്നത്.
2009 മെയ് 30ന് രാവിലെ ഫ്ലാറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമാരവീരയുടെ മൃതദേഹം അതിരാവിലെ വാല്‍ത്താംസ്റ്റോവിലെ ക്യൂന്‍സ് റോഡിനടുത്തുള്ള ചെറിയ പാര്‍ക്കിൽ കണ്ടെത്തുകയായിരുന്നു. ഇവരെ ബലാത്സംഗത്തിനിരയാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കെണ്ടത്തി.കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനിൽ നിന്നും മുങ്ങിയ വ്യാസിനെ ഒരു വർഷത്തോളം തിരിച്ചറിയാനായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുൻ എംേപ്ലായറാണ് പ്രതി അമൻ വ്യാസ് എന്ന ഇന്ത്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞത്.
ന്യൂസലാൻഡിലേക്കും പിന്നീട് സിങ്കപ്പൂരിലേക്കും കടന്ന അമനെതിരെ ഇൻറർനാഷണൽ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു. 2011 ജൂലൈയില്‍ ഡല്‍ഹി വിമാനത്താവളത്തിൽവെച്ച് ഇയാളെ അറസ്റ്റു ചെയ്തതായി ഇന്ത്യ അറിയിച്ചിരുന്നു. തുടര്‍ന്ന് അമന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് അമനെ കൈമാറാൻ യു.കെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തുകയും 2019 ഇയാളെ നാടുകടത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.