Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; ഇന്ത്യക്കാരന്​ സിംഗപ്പൂരിൽ ഏഴ്​ മാസം തടവ്​

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; ഇന്ത്യക്കാരന്​ സിംഗപ്പൂരിൽ ഏഴ്​ മാസം തടവ്​
cancel

ന്യൂഡൽഹി: പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന്​ നിർബന്ധിക്കുകയും ചെയ്​ത കുറ്റത്തിന്​ ഇന്ത്യക്കാരന്​ സിംഗപ്പൂരിൽ ഏഴ്​ മാസത്തെ തടവ്​ ശിക്ഷ. ചെല്ലം രാജേഷ്​ കണ്ണനെന്ന 26കാരനാണ്​ കോടതി ശിക്ഷവിധിച്ചത്​. ലൈംഗികമായി ചൂഷണം ചെയ്​തതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ്​ ശിക്ഷ.

ഇൻസ്​റ്റാഗ്രാമിലൂടെയാണ്​ രാജേഷും പെൺകുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്​. ഇൻസ്​റ്റാഗ്രാമിൽ മെസേജ്​ അയച്ച്​ പരിചയത്തിലായ ഇരുവരും കഴിഞ്ഞ ആഗസ്​റ്റിലാണ്​ ആദ്യമായി കണ്ടുമുട്ടിയത്​. പിന്നീട്​ ഒരു മാസത്തിന്​ ശേഷം ഇയാളുടെ ഫ്ലാറ്റിലും ഇരുവരും കണ്ടുമുട്ടി. അവിടെ വെച്ച്​ രാജേഷ്​ ലൈംഗിക ബന്ധത്തിന്​നിർബന്ധിച്ചുവെന്നാണ്​ പെൺകുട്ടിയുടെ പരാതി.

ജില്ലാ ജഡ്​ജി ഷാൻ ഹോയാണ്​ ശിക്ഷ വിധിച്ചത്​. കേസിൽ ഉൾപ്പെട്ടതോടെ ജോലി പോയെന്നും ഭാര്യയേയും രണ്ട്​ വയസായ മകളേയും കണ്ടിട്ട്​ ദിവസങ്ങളായെന്നും രാജേഷ്​ പ്രാദേശിക മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National Congresssingaopre
News Summary - Indian National Jailed For Seven Months For Kissing A Minor In Singapore
Next Story