ഒാക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറായി ഇന്ത്യൻ വംശജ
text_fieldsലണ്ടൻ: ഒാക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറായി ഇന്ത്യൻ വംശജ അൻവി ഭൂട്ടാനിയെ തെരഞ്ഞെടുത്തു. മാഗ്ഡാലൻ കോളജിലെ ഹ്യൂമൻ സയൻസ് വിദ്യാഥിനിയാണ് അൻവി.
വിദ്യാർഥി യൂനിയൻ ഉപതെരഞ്ഞെടുപ്പിൽ അൻവി വിജയിച്ചതായി ഒാക്സ്ഫഡ് സർവകശാല വ്യാഴാഴ്ച രാത്രിയോടെ പ്രഖ്യാപിക്കുകയായിരുന്നു. വംശീയ ബോധവൽക്കരണത്തിലും സമത്വത്തിലും ഉൗന്നിയായിരുന്നു അൻവിയുടെ പ്രചാരണം. ഒാക്സ്ഫഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡൻറ് കൂടിയാണ് അൻവി. റെക്കോർഡ് പോളിങ് നേടിയാണ് അൻവിയുടെ വിജയം.
ഒാക്സ്ഫഡ് ജീവിത സാഹചര്യം, ക്ഷേമ സേവനങ്ങൾ, അച്ചടക്ക നടപടികൾ, പാഠ്യപദ്ധതി വൈവിധ്യവൽക്കരണം തുടങ്ങിയവക്ക് പ്രകടന പത്രികയിൽ അൻവി മുൻഗണന നൽകിയിരുന്നതായി വിദ്യാർഥി പത്രമായ ചാർവെൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിദ്യാർഥിയായ രശ്മി സാമന്ത് രാജിവെച്ച പ്രസിഡൻറ് സ്ഥാനത്തേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.