സ്‌പേസ് സ്റ്റേഷനിൽ ഡാൻസുമായി സുനിത വില്യംസ്
text_fieldsേഫ്ലാറിഡ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഡോക്ക് ചെയ്തു. ലാന്റ് ചെയ്യവെ സുനിതയുടെ ഡാൻസ് ദൃശ്യങ്ങൾ വൈറലായി.
ബഹിരാകാശ നിലയത്തിലെത്തിയതിന്റെ സന്തോഷത്തിൽ അവർ ഒരു ചെറുനൃത്തം ചെയ്യുകയും ഐ.എസ്.എസിലെ മറ്റ് ഏഴു ബഹിരാകാശയാത്രികരെ ആശ്ലേഷിക്കുകയും ചെയ്തു. ഐ.എസ്.എസിലെ പരമ്പരാഗത മണി മുഴക്കിയാണ് സുനിതയെയും വിൽമോറിനെയും അവർ സ്വാഗതം ചെയ്തത്.
തന്റെ ക്രൂ അംഗങ്ങളെ ‘മറ്റൊരു കുടുംബം’എന്ന് വിശേഷിപ്പിച്ച സുനിത ഇത്രയും മികച്ച സ്വാഗതത്തിന് നന്ദിയും പറഞ്ഞു. കന്നി ദൗത്യത്തിൽ ഒരു പുതിയ ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്ന ആദ്യ വനിതയായി 59 കാരിയായ ഈ ബഹിരാകാശ സഞ്ചാരി. സ്റ്റാർലൈനർ പറത്തുന്ന ആദ്യത്തെ ക്രൂ ആണ് സുനിതയും വിൽമോറും.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച് 26 മണിക്കൂറിന് ശേഷം അവർ പേടകം ഐ.എസ്.എസിലേക്ക് വിജയകരമായെത്തിച്ചു. നേരിയ ഹീലിയം ചോർച്ച പോലുള്ള സാങ്കേതിക തകരാറുകൾമൂലം ഡോക്കിംഗ് ഒരു മണിക്കൂറോളം വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.