യു.എസ് കോളജിൽ വംശീയ വിവേചനത്തിന് ഇരയായെന്ന് ഇന്ത്യൻ വംശജയായ പ്രഫസർ
text_fieldsന്യൂയോർക്ക്: മസാച്യുസെറ്റ്‌സിലെ വെല്ലസ്‌ലി ബിസിനസ് സ്‌കൂളിലെ ഇന്ത്യൻ വംശജയായ അസോസിയേറ്റ് പ്രഫസർ താൻ വംശീയവും ലിംഗപരവുമായ വിവേചനത്തിന് വിധേയയായെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്തു.
പ്രഫസർ കേസ് നൽകിയതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോശമായി പെരുമാറിയതും അഡ്മിനിസ്ട്രേറ്റർമാരുടെ ആശങ്കകൾ അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടതും കാരണം തനിക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുകയും സാമ്പത്തിക നഷ്ടങ്ങളും വൈകാരിക പ്രക്ഷുബ്ധതകളും അനുഭവിക്കേണ്ടിവന്നുവെന്നും തന്‍റെ പ്രശസ്തിക്ക് ഹാനി നേരിടേണ്ടി വന്നതായും ബാബ്സൺ കോളജിലെ സംരംഭകത്വ വിഭാഗം അസോസിയേറ്റ് പ്രഫസർ ലക്ഷ്മി ബാലചന്ദ്ര ആരോപിച്ചു. ഫെബ്രുവരി 27ന് ദി ബോസ്റ്റൺ ഗ്ലോബ് പത്രം വാർത്ത റിപ്പോർട്ട് ചെയ്തു.
ലക്ഷ്മി ബാലചന്ദ്ര 2012ൽ ബാബ്‌സണിന്റെ ഫാക്കൽറ്റിയിൽ ചേർന്നു. കോളജിലെ സഹപ്രവർത്തകരും മുതിർന്ന പ്രഫസർമാരും അധികൃതരും തന്നെ വംശീയമായി അധിക്ഷേപിച്ചിട്ടുണ്ടെന്ന് ലക്ഷ്മിയുടെ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.