ഇന്ത്യൻ വംശജനായ 16കാരനെ ആസ്ട്രേലിയയിൽ കുത്തിപ്പരിക്കേൽപ്പിച്ച് കൊള്ളയടിച്ചു
text_fieldsമെൽബൺ: ഇന്ത്യൻ വംശജനായ 16കാരന് ആസ്ട്രേലിയയിൽ കുത്തേറ്റ് ഗുരുതര പരിക്കേറ്റു. ടാർനെറ്റ് സിറ്റിയിലുണ്ടായ സംഭവത്തിൽ റയാൻ സിങ് എന്ന ഇന്ത്യൻ വംശജനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും പരിക്കുണ്ട്.
തന്റെ ജന്മദിനത്തിലാണ് റയാൻ സിങ് ദാരുണ ആക്രമണത്തിന് വിധേയനായത്. റയാനും രണ്ട് സുഹൃത്തുക്കളും ബാസ്കറ്റ് ബോൾ കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രകോപനമില്ലാതെ എത്തിയ ആയുധധാരികളായ അക്രമി സംഘം എത്തി കൈയിലുള്ളതെല്ലാം എടുക്കാൻ പറഞ്ഞ് കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ടി.വി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
എട്ടു പേരോളം സംഘത്തിലുണ്ടായിരുന്നു. കത്തി കാണിച്ച് കുട്ടികളോട് മൊബൈൽ ആവശ്യപ്പെട്ട സംഘം റയാനോട് അവൻ ധരിച്ചിരുന്ന വിലപിടിപ്പുള്ള ഷൂവും അഴിച്ച് നൽകാൻ ആവശ്യപ്പെട്ടു.
stabbingഈ ദിവസം തന്നെ അക്രമി സംഘം മറ്റൊരു പാർക്കിലും എത്തി ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികൾ രക്ഷപ്പെട്ട വാഹനവും തിരിച്ചറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.