അമേരിക്കയിൽ 15-കാരെൻറ വെടിയേറ്റ് ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവർ കൊല്ലപ്പെട്ടു
text_fieldsന്യൂയോർക്ക്: അമേരിക്കയിൽ കവർച്ചാ ശ്രമത്തിനിടെ 15 വയസുകാരെൻറ വെടിയേറ്റ് ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവർ മരിച്ചു. ന്യൂയോർക്കിലെ ഹാർലെം പരിസരത്താണ് ദാരുണമായ സംഭവം നടന്നത്. നഗരത്തിലെ ക്വീൻസ് ബറോ മേഖലയിൽ താമസിക്കുന്ന കുൽദീപ് സിങ് (21) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഊബർ കാബിെൻറ പിൻസീറ്റിലിരുന്ന യാത്രക്കാരനെ കൊള്ളയടിക്കാമെന്ന ഉദ്ദേശത്തോടെ 15 വയസ്സുകാരൻ കുൽദീപിെൻറ കാറിൽ കയറുകയായിരുന്നു. എന്നാൽ, കവർച്ചാശ്രമത്തിനിടെ 15കാരൻ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവറായ കുൽദീപിെൻറ തലയിലാണ് ബുള്ളറ്റ് പതിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ബുധനാഴ്ച്ച യുവാവ് മരണത്തിന് കീഴടങ്ങി.
എബിസി 7 ന്യൂസിെൻറ റിപ്പോർട്ട് പ്രകാരം, വെടിവെച്ചതായി ആരോപിക്കപ്പെടുന്ന കൗമാരക്കാരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്, അവൻ ഗുരുതരാവസ്ഥയിലാണെന്നും പറയപ്പെടുന്നു. അതേസമയം, കൂടെയുണ്ടായിരുന്ന യാത്രക്കാരന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, പോലീസുകാരുമായി അദ്ദേഹം സഹകരിക്കുന്നുണ്ട്. അതേസമയം, ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുൽദീപ് സിങ് കുടുംബത്തോടൊപ്പം ക്വീൻസിലെ ഒരു ചെറിയ അപ്പാർട്ട്മെൻറിലാണ് താമസിച്ചുവരുന്നത്. കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു അവൻ. ''ഇത്രത്തോളം ഭീകരവും അർത്ഥശൂന്യവുമായ അക്രമ സംഭവത്തിൽ ഞങ്ങളുടെ ഹൃദയം മിസ്റ്റർ സിങ്ങിനും അദ്ദേഹത്തിെൻറ കുടുംബത്തിനുമൊപ്പമാണ്. -വെടിവെപ്പ് സംഭവത്തിന് ശേഷം, പുറത്തിറക്കിയ പ്രസ്താവനയിൽ ഊബർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.