മലയാളികളടക്കം 26 നാവികര്‍ ഗിനിയയിൽ തടവിൽ; മോചനദ്രവ്യം നൽകിയിട്ടും വിട്ടയച്ചില്ല
text_fieldsആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ 16 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ നാവിക സംഘത്തെ തടവിലാക്കി. നൈജീരിയന്‍ നേവിയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയൻ നേവി ഇവരുടെ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികൾ സംഘത്തിലുണ്ട്. മോചനദ്രവ്യമായി ഗിനിയ ആവശ്യപ്പെട്ട ഇരുപത് ലക്ഷം ഡോളര്‍ കപ്പൽ കമ്പനി നൽകിയിട്ടും ജീവനക്കാരെ മോചിപ്പിച്ചില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ മോചനം സാധ്യമാവു.
ആഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ നൈജീരിയയിലെ എ.കെ.പി.ഒ ടെര്‍മിനലില്‍ എത്തുന്നത്. ക്രൂഡോയിൽ നിറക്കുന്നതിനായി ടെര്‍മിനലില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് കപ്പല്‍ ലക്ഷ്യമാക്കി ഒരു ബോട്ട് വന്നത്. കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ സ്ഥലത്തുനിന്ന് ഉടന്‍ മാറ്റി. പിന്നീട് ഗിനിയൻ നേവി കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ബോട്ടിൽ വന്നത് നൈജീരിന്‍ നേവിയാണെന്ന് ജീവനക്കാർ അറിയുന്നത്. ക്രൂഡോയിൽ മോഷണത്തിന് വന്ന കപ്പൽ എന്ന നിലയിലായിരുന്നു അന്വേഷണം.
കപ്പൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നൽകിയിട്ടും ജീവനക്കാരെ വിട്ടുനൽകിയില്ല. ജീവനക്കാരെയും കപ്പലിനെയും നൈജീരിക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.