വൈറ്റ് ഹൗസിലെ അപൂർവ്വ ചടങ്ങിൽ ട്രംപിൽ നിന്നും യു.എസ് പൗരത്വം ഏറ്റുവാങ്ങി ഇന്ത്യൻ എഞ്ചീനിയർ
text_fields
വാഷിങ്ടൺ: പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻെറ വൈറ്റ് ഹൗസിൽ നടന്ന അപൂർവ പൗരത്വദാന ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനിയർ സുധാ സുന്ദരി നാരായണൻ. ൈവറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ അഞ്ച് രാജ്യത്തിൽ നിന്നുള്ളവർക്കാണ് പൗരത്വം നൽകിയത്. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷെൻറ രണ്ടാം ദിനമായ ചൊവ്വാഴ്ച രാത്രിയാണ് ചടങ്ങ് നടന്നത്.
ഇന്ത്യ, ബൊളീവിയ, ലെബനൻ, സുഡാൻ, ഘാന എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. ചടങ്ങിൽ ആഭ്യന്തര സുരക്ഷാ ആക്റ്റിങ് സെക്രട്ടറി ചാഡ് വുൾഫ് ചൊല്ലികൊടുത്ത സത്യവാചകം ചൊല്ലി പ്രസിഡൻറിൽ നിന്നും പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. .
ഇന്ത്യൻ വസ്ത്രപാരമ്പര്യത്തിെൻറ ഭാഗമായ സാരി ധരിച്ചാണ് സുധ വേദിയിലെത്തിയത്. 13 വർഷം ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്തിയ സുധ സുന്ദരി നാരായണൻ അത്ഭുതകരമായ വിജയമാണ് നേടിയിട്ടുള്ളതെന്ന് ട്രംപ് പറഞ്ഞു. "സുധ ഒരു കഴിവുള്ള സോഫറ്റ് വെയർ ഡെവലപ്പർ ആണ്. അവരും ഭർത്താവും സുന്ദരികളായ രണ്ട് കുട്ടികളെ വളർത്തുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ വളരെ നന്ദി, അഭിനന്ദനങ്ങൾ."- ട്രംപ് കൂട്ടിച്ചേർത്തു.
അഞ്ച് പുതിയ അംഗങ്ങളെ കൂടി മഹത്തായ അമേരിക്കൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഇവർ ദൈവത്തിൻെറ ഭൂമിയുടെ ഏറ്റവും മഹത് രാജ്യമായ അമേരിക്കയുടെ സഹപൗരന്മാരാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ പൗരന്മാർക്കുള്ള നിയമങ്ങൾ പാലിച്ചു, അനുസരിച്ചും, രാജ്യത്തിൻെറ ചരിത്രം പഠിച്ചും, അമേരിക്കൻ മൂല്യങ്ങൾ സ്വീകരിച്ചും, സമഗ്രതയുള്ള വ്യക്തികളാണെന്ന് തെളിയിച്ചവരാണ് ഇവർ. അത് അത്ര എളുപ്പമല്ല. ലോകത്തെവിടെയും ഏറ്റവും വിലമതിക്കപ്പെടുന്നതും അമൂല്യവുമായ സ്വത്ത് നിങ്ങൾ നേടിയിട്ടുണ്ട്. ഇതിനെ അമേരിക്കൻ പൗരത്വം എന്ന് വിളിക്കുന്നു. ഉയർന്ന ആദരവോ വലിയ പദവിയോ അല്ല, ഇവരുടെ പ്രസിഡൻറായിരിക്കുകയെന്നത് ഒരു ബഹുമതിയാണ്- യു.എസ് പൗരത്വം നേടിയവരെ ട്രംപ് അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.