Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ യാത്ര വെറുതെ; ചോക്​സിയെ കിട്ടാതെ സി.ബി.ഐ സംഘം ഡൊമിനിക്കയിൽനിന്ന്​ മടങ്ങി
cancel
Homechevron_rightNewschevron_rightWorldchevron_rightആ യാത്ര വെറുതെ;...

ആ യാത്ര വെറുതെ; ചോക്​സിയെ കിട്ടാതെ സി.ബി.ഐ സംഘം ഡൊമിനിക്കയിൽനിന്ന്​ മടങ്ങി

text_fields
bookmark_border

ആന്‍റിഗ്വ: 14,000 കോടിയുടെ വൻവായ്​പ തട്ടിപ്പ്​ നടത്തി നാടുവിട്ട ഇന്ത്യൻ രത്​നവ്യാപാരി മെഹുൽ ചോക്​സി കരീബിയൻ രാജ്യമായ ഡൊമിനികയിൽ പിടിയിലായതിനു പിന്നാലെ തിരികെ നാട്ടിലെത്തിക്കാൻ പുറപ്പെട്ട സംഘം വെറുംകൈയോടെ മടങ്ങി. എട്ടംഗ സി.ബി.ഐ സംഘമാണ്​ മേയ്​ 28ന്​ ബൊംബാർഡിയർ ​​േഗ്ലാബൽ 5000 ബിസിനസ്​ ജെറ്റിലേ​റി ഡൊമിനിക്കയിലേക്ക്​ പോയിരുന്നത്​. ഡൊമിനിക്കയിലെ ആശുപത്രിയിലാണ്​ ചോക്​സി ഇപ്പോഴും കഴിയുന്നത്​. ഒരു മാസത്തിനുള്ളിൽ ഇയാളെ നാട്ടിലെത്തിക്കൽ പ്രയാസമാകുമെന്ന്​ കണ്ടാണ്​ സംഘം മടങ്ങിയത്​. ഡൊമിനിക്കയിലെ രണ്ടു കോടതികളിൽ നാടുകടത്തലുമായി ബന്ധപ്പെട്ട കേസ്​ പുരോഗമിക്കുന്നുണ്ട്​. ഇവയിൽ വിധി വരുന്നതുവരെ വിട്ടുകിട്ടില്ല.

ചോക്​സി നൽകിയ ഒരു കേസിൽ പൊലീസ്​ അറസ്റ്റ്​ നിയമവിരുദ്ധമാണെന്നാണ്​ ആക്ഷേപം. ചോക്​സി ഡൊമിനികയിലെത്തിയത്​ നിയമവിരുദ്ധമായാണെന്നാണ്​ രണ്ടാമത്തെ കേസ്​. ഒരു കേസിൽ വാദം കേൾക്കൽ നീട്ടിവെച്ച കോടതി രണ്ടാമത്തെ കേസ്​ പരിഗണനക്കെടുക്കുന്നത്​ പോലും തീരുമാനിച്ചിട്ടില്ല. രണ്ടു കേസുകളും വാദം പൂർത്തിയാക്കി വിധി പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ തിരിച്ചെത്തിക്കാനുമാവില്ല.

ആശുപത്രിയിലാണെങ്കിലും നടപടികൾ പൂർത്തിയാകുംവരെ ചോക്​സി പൊലീസ്​ കസ്റ്റഡിയിൽ തുടരും. നിയമവിരുദ്ധമായി രാജ്യത്തെത്തിയ കേസിൽ കഴിഞ്ഞ ദിവസം ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.

ആന്‍റിഗ്വയിൽ പൗരത്വം നേടി 2018ൽ ഇന്ത്യ വിട്ട ചോക്​സി കഴിഞ്ഞ മാസാവസാനം വരെ അവിടെയാണ്​ കഴിഞ്ഞിരുന്നത്​. മേയ്​ 23ന്​ ബോട്ടിലേറി ഡൊമിനിക്കയിലേക്ക്​ നാടുമാറിയതാണ്​ കേസിൽ വഴിത്തിരിവായത്​. കാമുകിക്കൊപ്പം സുഖവാസത്തിനായിരുന്നു യാത്രയെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. അനുമതിയില്ലാ​െത രാജ്യത്തു പ്രവേശിച്ചതിന്​ കേസെടുത്ത ഡൊമിനിക്ക പൊലീസ്​ ചോക്​സിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു. ഇന്ത്യക്കു കൈമാറാൻ ഒരുക്കമാണെന്ന്​ ആന്‍റിഗ്വ സൂചന നൽകിയിരുന്നു.

ചോക്​സിയെ തിരികെയെത്തിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയ വക്​താവ്​ അരിന്ദം ബഗ്​ചി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DominicaMehul ChoksiCBI team
News Summary - Indian team leaves Dominica without Mehul Choksi: Sources
Next Story