കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ
text_fieldsജനീവ: കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദമായ ബി.1.617 അഥവാ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിെൻറ സാന്നിധ്യം 17 രാജ്യങ്ങളിലെങ്കിലും കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. സാർസ്- കോവ് 2െൻറ ഈ വകഭേദമാണ് ഇന്ത്യയിൽ വലിയതോതിലുള്ള വ്യാപനത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടനയുടെ വാരാന്ത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
'ആദ്യ തരംഗത്തേക്കാൾ വേഗത്തിലാണ് ഇന്ത്യയിൽ രണ്ടാംതരംഗമുണ്ടായതെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ബി.1.617ന് മറ്റു വകഭേദങ്ങളേക്കാൾ കൂടിയ വ്യാപനശേഷിയുണ്ട്. ഇന്ത്യയിൽ വ്യാപിക്കുന്ന മറ്റു വകഭേദങ്ങൾക്കും വ്യാപനശേഷി കൂടുതലാണ്' -റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ അരങ്ങേറിയ കൂറ്റൻ സമ്മേളനങ്ങളും മത-സാംസ്കാരിക ചടങ്ങുകളും വ്യാപനത്തെ എങ്ങനെ കൂട്ടിയെന്നതു സംബന്ധിച്ച് പഠനം വേണ്ടതുണ്ട്.
രോഗം ഏറ്റവുമധികം വ്യാപിച്ച മഹാരാഷ്ട്രയിൽ ജീനോം സീക്വൻസ് നടത്തിയതിെൻറ 50 ശതമാനത്തിലും പുതിയ വകഭേദമാണ് കണ്ടെത്തിയത്. ബി.1.617 വകഭേദത്തിന് പല ഉപ വകഭേദങ്ങളും ഉണ്ടായിട്ടുണ്ട്. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവ ബി.1.617നെ അപേക്ഷിച്ച് ചെറിയ വ്യത്യാസങ്ങളുണ്ട്.
ഉപ വകഭേദങ്ങൾ രണ്ടെണ്ണം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇന്ത്യയിൽ കണ്ടെത്തിയത്. വൈറസിെല സ്പൈക് പ്രോട്ടീനിെൻറ ജനിതകമാറ്റത്തിന് അനുസരിച്ച് ബി.1.617ന് മൂന്നു പുതിയ വകഭേദങ്ങൾ കൂടി ഉണ്ടായിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. ആഗോളതലത്തിൽ തുടർച്ചയായ ഒമ്പതാമത്തെ ആഴ്ചയും കോവിഡ് കേസുകൾ മുന്നോട്ടു കുതിക്കുകയാണെന്നുപറഞ്ഞ ഡബ്ല്യു.എച്ച്.ഒ, മുൻ തരംഗത്തെ മറികടക്കുന്ന വ്യാപനമാണ് കാണിക്കുന്നതെന്നും നിരീക്ഷിക്കുന്നു.
ഈ കാലയളവിൽ ലോകത്തെ കോവിഡ് കേസുകളുടെ 38 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന കണക്കും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.