സുരക്ഷ വെല്ലുവിളി നേരിടാൻ ഇന്ത്യ ശക്തം -എസ്. ജയശങ്കർ
text_fieldsകംപാല: പാകിസ്താനും ചൈനയും ഉയർത്തുന്ന സുരക്ഷ വെല്ലുവിളികൾ നേരിടാൻ ഇന്ത്യക്ക് ഇന്ന് കഴിവുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദശാബ്ദങ്ങളോളം ഇന്ത്യക്കെതിരെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിൽ മുഴുകിയ ശക്തികൾക്ക് മറുപടി നൽകാൻ കഴിയുന്ന മറ്റൊരു ഇന്ത്യയാണ് ഇന്നുള്ളത്.
നേർക്കുനേരെനിന്ന് പ്രതികരിക്കാൻ കഴിയുന്ന വ്യത്യസ്തമായ ഇന്ത്യയെയാണ് ഇന്ന് ജനങ്ങൾ കാണുന്നത്. ഏത് സുരക്ഷ ഭീഷണികളെയും നേരിടാൻ രാജ്യത്തിന് കെൽപുണ്ടെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.