രക്ഷാസമിതിയിൽ ഇന്ത്യയുടെ കാലാവധി പൂർത്തിയായി; പുതിയ അഞ്ച് അംഗങ്ങൾ
text_fieldsയുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലേക്ക് പുതുതായി അഞ്ച് താൽക്കാലിക അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ, അയർലൻഡ്, കെനിയ, മെക്സികോ, നോർവേ എന്നീ രാജ്യങ്ങളുടെ കാലാവധി പൂർത്തിയായതോടെയാണ് എക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബീക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ 15 അംഗ രക്ഷാസമിതിയിൽ ഉൾപ്പെട്ടത്.
സ്വിറ്റ്സർലൻഡും മൊസാംബീക്കും ആദ്യമായാണ് രക്ഷാസമിതിയിൽ അംഗമാകുന്നത്. ജപ്പാൻ 12ാം തവണ രക്ഷാസമിതി അംഗമായി. ഇത് റെക്കോഡാണ്.
പുതിയ അംഗങ്ങളായ അഞ്ച് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ ദേശീയപതാക ഉയർത്തിയതോടെയാണ് ഔപചാരികമായി രക്ഷാസമിതി അംഗങ്ങളായത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാലാവധി 2022 ഡിസംബർ 31നാണ് പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.