ഇന്ദിര ഗാന്ധി വധത്തെ അനുസ്മരിച്ചു നടത്തിയ പരേഡ് വംശീയാതിക്രമമല്ലെന്ന് കാനഡ
text_fieldsഓട്ടവ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിച്ച് ഖലിസ്ഥാൻ വാദികൾ നടത്തിയ പരേഡിൽ ഒരുതരത്തിലുമുള്ള വംശീയാതിക്രമവുമില്ലെന്ന് കനഡേിയൻ ലോ എൻഫോഴ്സ്മെന്റ്. ഓപറേഷൻ ബ്ലൂ സ്റ്റാറിന്റെ 39ാം വാർഷികത്തോടനുബന്ധിച്ച്
ജൂൺ നാലിന് കാനഡയിലെ ബ്രാംറ്റൺ നഗരത്തിലായിരുന്നു പരേഡ് നടന്നത്. സംഭവത്തിൽ കാനഡയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തുവന്നിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഗുണകരമായ ഒന്നല്ല കാനഡയുടെ പ്രവർത്തിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ താക്കീത് നൽകുകയും ചെയ്തു.
സംഭവത്തിൽ അതൃപ്തിയറിയിച്ച് ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഗ്ലോബർ അഫയേഴ്സ് കാനഡക്ക് കത്തയച്ചിരുന്നു. പരേഡിന്റെ വിഡിയോ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നും അതിൽ ഒരു തരത്തിലുമുള്ള വംശീയാതിക്രമം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമാണ് ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ ഇതു സംബന്ധിച്ച് നൽകിയ പ്രതികരണം. കാനഡയിൽ ആവിഷ്‍കാര സ്വാതന്ത്ര്യവും ഉറപ്പുനൽകിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.