ഇന്തോനേഷ്യയിൽ മെറാപ്പി അഗ്നിപർവതം പൊട്ടിത്തെറിച്ചു
text_fields2010ൽ നടന്ന സ്ഫോടനത്തിൽ 353 പേർ മരണപ്പെട്ടിരുന്നു
യോഗ്യകർത്ത: ഇന്തോനേഷ്യയിലെ ഏറ്റവും സജ ീവമായ മെറാപ്പി അഗ്നിപർവ്വതം ചൊവ്വാഴ്ച പൊട്ടിത്തെറിച്ചു. പാറക്കഷ്ണങ്ങളും മണലും ചിതറിത്തെറിച്ചു. 6,000 മീറ്റർ ഉയരത്തിൽ ചാരം നിറഞ്ഞതായും ഇന്തോനേഷ്യയിലെ ഭൗമ അഗ്നിപർവ്വത ഗവേഷണ ഏജൻസി അറിയിച്ചു.
2,968 മീറ്റർ (9,737 അടി) ഉയരമുള്ള മെറാപ്പി, ഇന്തോനേഷ്യയിലെ 500 അഗ്നിപർവ്വതങ്ങളിൽ ഏറ്റവും സജീവമാണ്. 2010ൽ ഈ പർവതം പൊട്ടിത്തെറിച്ച് 353 പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതൽ വീണ്ടും പുകയുന്നുണ്ടായിരുന്നു.
3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. സ്ഫാടനത്തെ തുടർന്ന് സമീപഗ്രാമങ്ങളിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. സ്ഫോടനശബ്ദം 30 കിലോമീറ്റർ അകലെ വരെ കേട്ടതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.