ഇന്തോനേഷ്യക്ക് ഇനി പുതിയ തലസ്ഥാനം; കാരണമിതാണ്
text_fieldsജകാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജകാർത്തയിൽ നിന്ന് മാറ്റാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം. പുതിയ തലസ്ഥാനത്തിന് ദ്വീപസമൂഹം എന്നർഥമുള്ള നുസാന്തര എന്നാണ് പേരുനൽകിയത്. 80 പേരുകളിൽ നിന്നാണ് നുസാന്തര തെരഞ്ഞെടുത്തത്.
ജകാർത്തയിൽ പാരിസ്ഥിതികമായ വെല്ലുവിളികൾ നിലനിൽക്കുന്നതിനാലാണ് തീരുമാനം. തലസ്ഥാനം മാറ്റുന്നതിന്റെ ഭാഗമായി സർക്കാർ ഓഫിസുകൾ കിഴക്കൻ കാലിമന്‍റാനിലേക്ക് പുനഃസ്ഥാപിച്ചു തുടങ്ങി.
2019 ൽ പ്രസിഡന്‍റ് ജോകോ വിദോദോ ആണ് തലസ്ഥാനം മാറ്റുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. കോവിഡ് കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു.
ഒരുകോടി ജനങ്ങളാണ് ജകാർത്തയിൽ താമസിക്കുന്നത്. ജാവ ദ്വീപ സമൂഹത്തിൽ ഉൾപ്പെടുന്നന ജകാർത്തയിലായിരുന്നു സർക്കാരിന്റെ പ്രധാന ഓഫിസുകൾ.
ജാവൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം പ്രതിവർഷം 25 സെ.മി വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്. അമിതമായ അളവിൽ ഭൂഗർഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 2050 ആകുമ്പോഴേക്കും ജകാർത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.