വലയിൽ കുടുങ്ങിയ സ്രാവിന് മനുഷ്യെൻറ തല; വൈറലായി ചിത്രങ്ങൾ
text_fields
ജക്കാർത്ത: ഇന്തോനേഷ്യയിൽ മത്സ്യബന്ധന തൊഴിലാളിയുടെ വലയിൽ കുടുങ്ങിയ കുഞ്ഞു സ്രാവിെൻറ തലക്കു മനുഷ്യക്കുഞ്ഞിെൻറതിനോടു സാമ്യം. ഈസ്റ്റ് നൂസ ടെൻഗര പ്രവിശ്യയിലെ റോട്ട് എൻഡാവോക്കു സമീപത്തെ കടലിൽനിന്നാണ് മനുഷ്യത്തല പോലെ തോന്നിക്കുന്ന തലയുള്ള സ്രാവിൻകുഞ്ഞ് വലയിലായത്. മത്സ്യബന്ധന തൊഴിലാളി തന്നെ പങ്കുവെച്ച ചിത്രം അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
വലിയ സ്രാവാണ് ശരിക്കും പിടിയിലായത്. പിറ്റേന്ന് വയറു പിളർന്നപ്പോൾ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ് മനുഷ്യത്തലയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റുള്ളവയുടെ മുഖത്തിന് ഈ മാറ്റം ഇല്ല.
മനുഷ്യെൻറ തലയോടു സാമ്യം കണ്ടതോടെ ഉടനെ ഇതിനെയുമെടുത്ത് വീട്ടിലേക്കോടിയ മുക്കുവൻ ഫോട്ടോ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയായിരുന്നു. ഇതാണ് വൈറലായത്. ഈ സ്രാവിൻകുഞ്ഞിനെ വാങ്ങാൻ അയൽക്കാരുൾപെടെ താൽപര്യം കാണിച്ചതായും എന്നാൽ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
സംഭവമറിഞ്ഞതോടെ കാഴ്ച കാണാൻ എത്തുന്നവരുടെ തിരക്കാണിപ്പോൾ നാട്ടിൽ. പലരും വാങ്ങാനും താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ, ഈ സ്രാവ് തനിക്ക് ഭാഗ്യം െകാണ്ടുവരുമെന്ന വിശ്വാസത്തിൽ വിൽക്കാതെ കാത്തിരിക്കുകയാണ് ഇയാൾ.
എന്നാൽ, ജനനത്തിലെ ചെറിയ പിശകു കാരണം മുഖത്തിനു വന്ന മാറ്റങ്ങളാകാം കാഴ്ച വിരുന്നൊരുക്കിയതെന്ന് മറൈൻ സംരക്ഷണ ബയോളജിസ്റ്റും അരിസോണ സ്റ്റേറ്റ് യുനിവേഴ്സിറ്റി പോസ്റ്റ്ഡോക്ടറൽ ഗവേഷകനുമായ ഡോ. ഡേവിഡ് ഷിഷ്മാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.